0%

Chapter Title : ?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King]

Author : demon king Read All Parts 960
നിന്നും ശബ്ദം വരാൻ തുടങ്ങി. '" ഏട്ടാ......'"" '"' മോളെ.... ഏട്ടൻ വന്നു മോളെ.......'""
'"" എന്നെ ഇവിടുന്ന് കൊണ്ടുപോ ഏട്ടാ..... എനിക്ക് വയ്യാ.... '"' '""നീ കതവിന്റെ അടുത്തുനിന്ന് മാറ് മോളെ... ഞാൻ ഇത് ചവിട്ടി പൊളിക്കാൻ പൂവാ....'" ഞാൻ ആ വാതിൽ ആഞ്ഞു ചവിട്ടി. ആദ്യ ചവിട്ടിൽ ആ വാതിൽ നിന്നിളകി വീണ്ടും ചവിട്ടി ആ ചവിട്ടിൽ വാതിൽ ശക്തിയായി തുറന്നു. വാതിൽ തുറന്നതും ദേവു ഓടിവന്നെന്നെ പുണർന്നു. എന്റെ കണ്ണിലൂടെ കണ്ണുനീർ വരാൻ തുടങ്ങി. നഷ്ട്ടപ്പെട്ട എന്തോ തിരിച്ചു കിട്ടിയ പോലെ... ഞാൻ: പേടിച്ചു പോയോ എന്റെ ദേവു..... ദേവു: ഇല്ല ഏട്ടാ.... എനിക്കറിയാ ഏട്ടൻ വരും എന്ന്. ഞാൻ അവളുടെ നെറ്റിയിൽ എന്റെ സ്നേഹ ചുംബനം നൽകി. ഞാൻ: വാ മോളെ.... ഇനി നമ്മൾ ഇവിടെ ഇല്ല.... നമുക്ക് പോവാം.... എവിടെയെങ്കിലും.... ദേവു: ഹമ്മ്....... ഇടറിയ ശബ്ദത്തിൽ അവൾ ഉത്തരം നൽകി. ഞാൻ അവളേ കൂട്ടി പുറത്തേക്ക് പോയി. അവൾ കുറച്ച് അവശയായിരുന്നു. അമ്മായിയും ചേച്ചിയും അവിടെ അതേ നിൽപ്പ് തന്നെയാണ്. ഞാൻ അവർക്ക് മുന്നിൽ അവളുമായി പോയി നിന്നു. ഞാൻ: ദേവു.... നിനക്ക് എന്റെയൊപ്പം ഇറങ്ങി വരാൻ സമ്മതം ആണോ.... ദേവു: നൂറുവട്ടം... ഞാൻ അമ്മായിയെ നോക്കി. ഞാൻ: കേട്ടല്ലോ.... അവൾക്ക് എന്റെ ഒപ്പം വരാൻ സമ്മതം ആണെന്ന്.... പിന്നെ നിങ്ങളോട് കുറച്ചുകാര്യങ്ങൾ സംസാരിച്ചിട്ടുമാത്രമേ ഞാൻ പോകുന്നുള്ളൂ... ഇന്നലെ അമ്മായി പറഞ്ഞല്ലോ... എന്റെ കണക്ക് തീർത്തു തരും എന്ന്.... എന്റെ കണക്ക് എങ്ങനെ ആണ് അമ്മായി തീർക്കാൻ പോകുന്നത്... ഞാൻ

💬 Comments

View all comments