0%

Chapter Title : ?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King]

Author : demon king Read All Parts 961
നിങ്ങൾക്ക് വേണ്ടി പട്ടിണി കിടന്നിട്ടുണ്ട്... മാസങ്ങളോളം വീട്ടിലേക്കു പൈസ അയച്ചു തരാൻ ഒരു നേരം മാത്രം ഉണ്ടുറങ്ങി കഴിഞ്ഞിട്ടുണ്ട്.... എന്റെ പഠിപ്പ് നിങ്ങൾക്ക് വേണ്ടി ഞാൻ നിർത്തിയിട്ടുണ്ട്....
ഇതിനെല്ലാം എന്ത് വിലയാണ് അമ്മായി ഇടാൻ പോകുന്നത്. എന്റെ അച്ഛന്റെ സ്നേഹത്തിനു അമ്മായി എന്ത് വില തരും. ... ഒന്ന് കേട്ടാൽ കൊള്ളാമായിരുന്നു....'" അമ്മയിയിൽ നിന്നും യാതൊരു മറുപടിയും വന്നില്ല. ഞാൻ: ഹും.... വിലയിടാൻ വന്നിരിക്കുന്നു....... ഞാൻ ചെയ്തതിനൊന്നും വിലയിടാൻ ദൈവത്തിന് പോലും സാധിക്കില്ല അമ്മായി.... അത് മുകളിലേക്കു പോകുമ്പോൾ അതിയാൻ പറഞ്ഞു തരും.... പിന്നെ എന്റെ യോഗ്യത.... ഇവൾ എന്നെ സ്നേഹിക്കുന്നു.... അതിൽപ്പരം ഒരു യോഗ്യത വേറെ ഇല്ല അമ്മായി..... നിങ്ങളുടെ മനസ്സിൽ നന്ദു മരിച്ചപ്പോൾ തന്നെ എന്റെ മനസ്സിലും നിങ്ങൾ മരിച്ചു കഴിഞ്ഞു... ഇന്ന് ഇവിടംകൊണ്ടു എല്ലാം തീരാ.....'"" ഞാൻ ചേച്ചിയുടെ നേരെ തിരിഞ്ഞു... '" ഹാ.... ഇവിടെ ഉണ്ടല്ലോ അനിയത്തിയുടെ ഭാവിയെക്കുറിച്ച് വേവലാതി ഉള്ള ഒരു ചേച്ചി... എന്റെ ഗതി എന്റെ പെങ്ങൾക്ക് വരരുത് എന്ന്.. .. ഡീ.... നീ എന്താ വേറെ കെട്ടത്തെ.....'"" അവൾ ഒന്നും മിണ്ടാതെ തല കുളിച്ചുനിന്നു. '" ചോദിച്ചത് കെട്ടില്ലെടി.... നീ എന്താ കെട്ടാത്തെ എന്ന്.......'" ഞാൻ അവൾക്ക് നേരെ അലറി. അവളും ഒന്ന് ഞെട്ടി. ചേച്ചി: എ... എനിക്ക് സന്തോഷേട്ടന്റെ ഭാഗത്ത്‌ വേറെ ഒരാണിനെ കാണാൻ പറ്റില്ല.... ഞാൻ: ആഹ്...... നിന്റെ തന്തയെ പോലെ ഒരുത്തനെ ആണ് നിനക്ക് തന്നത് എങ്കിൽ ഇങ്ങനെ പറയാൻ നിനക്ക് പറ്റുമോഡി ചേച്ചി:........ ഞാൻ: എടി പറ്റുമൊന്ന്..... ചേച്ചി: ഇല്ലാ..... ഞാൻ:

💬 Comments

View all comments