Chapter Title : ?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King]
നിങ്ങളെങ്കിലും എന്നെ സ്നേഹിച്ചല്ലോ..... ചാച്ചന് അത് മതിയാടാ....
'" ചെറിയച്ച........'"
അവർ കരഞ്ഞുകൊണ്ട് എന്നെ വന്ന് കെട്ടിപിടിച്ചു .
ഞാൻ അവരെ കെട്ടിപിടിച്ച് ഉമ്മ വച്ചു.
ഞാൻ: ചാച്ചന്റെ മക്കളെ അയാൾ ഒരുപാട് തല്ലിയോടാ......
മനു,മീനു: മ്മ്.... ഇനി ചാച്ചനോട് മിണ്ടിയാൽ കൊല്ലും എന്നൊക്കെ പറഞ്ഞു.
ഞാൻ ദേഷ്യത്തോടെ ചേച്ചിയെയും അമ്മയിയെയും നോക്കി...
അവർ തല താഴ്ത്തിയാണ് നിന്നത്.
ഞാൻ: ഞാൻ ഇവിടെ ഉള്ളപ്പോ ഒരു നോക്കുകൊണ്ട് പോലും എന്റെ കൊച്ചുങ്ങളേ നോവിക്കാൻ അനുവദിച്ചിട്ടില്ല.... ആ ഇവരെ പൊതിരെ തല്ലുന്നത് നിങ്ങൾ രണ്ടും നോക്കി നിന്നല്ലേ.......
ഞാൻ വീണ്ടും മനുവിനേയും മീനുവിനേയും നോക്കി.
ഞാൻ: ചാച്ചൻ പോവാ മക്കളെ..... ഇനി ഇങ്ങോട്ടേക്ക് ഇല്ല..... ഇടക്ക് മക്കളെ കാണാൻ വരാ......
മനു: പോവല്ലേ ചാച്ചാ.... എനിക്ക് പേടിയാ ഇവിടെ.....
അവൻ വിതുമ്പികൊണ്ട് എന്റെ നെഞ്ചിൽ വീണു.
ഞാൻ: കരയല്ലേ മോനെ.... ഞാൻ എന്നും വൈകിട്ട് മക്കളെ വിളിക്കും.... ഇനി നിങ്ങൾ ആരെങ്കിലും ഉപദ്രവിച്ചാ പറയണം കേട്ടോ.......
അവർ രണ്ടുപേരും സങ്കടത്തോടെ എന്നെ നോക്കി.
ഞാൻ: അമ്മായി..... ഒരു കാര്യം കൂടെ അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.... പണ്ട് നാട്ടിലെ പ്രധാന പെണ്ണുപിടിയനും എമ്പോക്കിയും ആയ ഇയാളുടെ കൂടെ നിങ്ങൾ ഇറങ്ങിപോയപ്പോ അപമാനിതാനായ ഒരു പാവം ഉണ്ട്....
എന്റെ അച്ഛൻ.....
വർഷങ്ങൾക്ക് ശേഷം ഒരു കുഞ്ഞും നിറവയറുമായി ഈ മുറ്റത്തു കാല് കുത്തിയപ്പോ എല്ലാം മറന്ന് കൈപിടിച്ചു കേറ്റിയ എന്റെ അച്ഛൻ....
നിങ്ങളോടും നിങ്ങളും മക്കളോടും തുല്യ സ്നേഹവും പരിചരണവും തന്ന ഒരാളുണ്ട്....
എന്റെ അമ്മ.....
നിങ്ങൾ രണ്ടും എന്നോട് കാണിച്ച പോലെ
💬 Comments
View all comments