0%

Chapter Title : നന്മ നിറഞ്ഞവൻ 4 [അഹമ്മദ്‌]

Author : Ahammed Read All Parts 252

പറഞ്ഞില്ല 3മാസം കഴിഞ്ഞിട്ടാണ് ഞങ്ങൾ നേരിൽ കാണുന്നത് അപ്പൊ മാഡത്തിന്റെ കല്യാണം അവനുമായി തന്നെ നടത്താൻ തീരുമാനം ആയി എന്ന് പറഞ്ഞു ഇനി ഇപ്പൊ അവൻ ഇട്ടേച്ചു പോയാലും ഞാൻ ഉണ്ടാവുമല്ലോഎന്റെ മോൾക്ക്‌ എന്നുപറഞ്ഞു ഒരുപാട് അദ്ദേഹം കരഞ്ഞു നിസ്സഹായൻ ആയ ആ പിതാവിനെ നോക്കിനിൽക്കാൻ മാത്രെ എനിക്കും പറ്റിയുള്ളൂ അങ്ങനെ 3മാസം കൂടി കഴിഞ്ഞു ഈ ഞായറാഴ്ച ആണ് മാളൂട്ടിയുടെ കല്യാണം വെള്ളിയാഴ്ച വൈകീട്ട് തന്നെ ഞങ്ങൾ ജോലി ആരംഭിച്ചു ഞാനും അഭിയും ഞായറാഴ്ച കല്യാണം കഴിയുന്നവരെ അവിടെ കഴിയാൻ ആയിരുന്നു പ്ലാൻ അങ്ങനെ ജോലികൾ എല്ലാം ഞങ്ങൾ ഒരുമിച്ചു തന്നെ ചെയ്തുകൊണ്ടിരുന്നു ഓരോന്നും എന്നേക്കാൾ നിശ്ചയം ആയിരുന്നു അവനു അവൻ എല്ലാത്തിനും പക്ഷെ എന്റെ അഭിപ്രായം ചോദിച്ചുകൊണ്ടേ ചെയ്യുകയും ഉള്ളു അങ്ങനെ ഞായറാഴ്ച ആയി രാവിലെ 11.30ക്കാണ് മുഹൂർത്തം എന്നാണ് പറഞ്ഞത് എല്ലാരും മുണ്ടുടുത്തു ഞാനും മുണ്ടും ഷർട്ടും തന്നെ ഇട്ടു ജോലികൾ ഓരോന്ന് ചെയ്തു കൊണ്ടിരുന്നു 10.30 ആയപ്പോൾ ചെറുക്കന്റെ കൂട്ടരെത്തി മാളൂട്ടിയുടെ അച്ഛൻ പോയി അവരെ ഒക്കെ സ്വീകരിച്ചിരുത്തി അവർക്കു കുടിക്കാൻ അഭി കൊണ്ടുകൊടുത്തു അങ്ങനെ 10.45ആയപ്പോൾ ചെറുക്കൻ വീട്ടുകാരുടെ ഇടയിൽ നിന്നും ചെറിയ ചില കശപിശകൾ കേട്ടു തുടങ്ങി ഞാൻ അടുത്തേക്ക് പോയി നോക്കി മാളൂട്ടിയുടെ അച്ഛൻ നടുക്ക് തല തായ്തി നിൽക്കുന്നു ചുറ്റും ചെറുക്കൻ വീട്ടുകാർ അയാളെ കൊത്തിവലിക്കുകയാണ് പണം ഇല്ലെങ്കിൽ ഒന്നും നടക്കില്ല ചെറുക്കന്റെ അമ്മാവൻ ആണത് പറഞ്ഞത് എന്റെ മാളൂട്ടിയെ വിലപേശി കച്ചവടം നടത്തുന്നു എന്റെ മനസ്സ് പിടഞ്ഞു എന്റെ അനുവാദം ഇല്ലാതെ രണ്ടുതുള്ളി കണ്ണീർ

💬 Comments

View all comments