Chapter Title : നന്മ നിറഞ്ഞവൻ 4 [അഹമ്മദ്]
എന്റെ കണ്ണിൽ നിന്നും പൊഴിഞ്ഞു വീണു എന്നെ കണ്ടതും അച്ഛൻ ചെറുക്കൻ വീട്ടുകാരെ ഒന്നടക്കാൻ നോക്കി പക്ഷെ അമ്മാവൻ കത്തിക്കയറുകയാണ് 25പവൻ സ്വർണ്ണവും 2ലക്ഷം രൂപയും ആണ് അവർ മാളൂട്ടിക്ക് ഇട്ടവില ഞാൻ ഇടയിലേക്ക് ചെന്ന് സംസാരിക്കാൻ ശ്രമിച്ചപോയേക്കും മാളൂട്ടിയും കൂട്ടരും മണ്ഡപത്തിൽ എത്തിക്കഴിഞ്ഞു വിവരം പെട്ടെന്ന് ഫ്ലാഷ് ആയി മാളൂട്ടി നിന്ന് കരയാൻ തുടങ്ങി അവളുടെ ജീവിതത്തിൽ ഏറ്റവും സന്തോഷിക്കേണ്ട നിമിഷം എന്റെ മാളൂട്ടി നിന്ന് കരയുന്നു പാവം ഞാൻ സതീഷിനോടായി ചോദിച്ചു നീയും അറിഞ്ഞുകൊണ്ടാണോ സതീഷേ ഇതൊക്കെ അവൻ ഒരു ഭാവവും ഇല്ലാതെ നിൽക്കുന്നു അവൻ 2.5ലക്ഷം വേണെന്ന പറഞ്ഞെ ഞാൻ ഇടപെട്ട അതു രണ്ടാക്കിയത് എന്തോ വലിയ കാര്യം പോലെ അമ്മാവൻ അതു പറഞ്ഞു ഞാനൊരപല്പനേരം ആലോചിച്ചു എന്നിട്ട് തുടർന്ന് സതീഷേ ഒന്നങ്ങോട്ടു നോക്കിയേ ഞാൻ ചൂണ്ടികാണിച്ചിടത്തേക്കു എല്ലാരും നോക്കി മാളൂട്ടി അടക്കം അവിടെ ഒരു ഹാഷ് കളർ വൊൽക്‌സ് വാഗണ് പോളോ കാർ കിടക്കുന്നു പുത്തൻ പുതിയത് ആണെന്ന് അതിന്റെ തിളക്കം പറയുന്നുണ്ട് ഇന്നലെ ഡെലിവറി ചെയ്തതാ എന്റെ മാളൂട്ടിയുടെ പേരിൽ അവൾക്കുള്ള കല്യാണ സമ്മാനം എല്ലാം ചേർത്ത് ഒരു 11ലക്ഷം ആയിക്കാണും എന്തായാലും നീ പറഞ്ഞ 2കുറച്ചാലും 9ലക്ഷം ലാഭം ആണ് ഇനി നിനക്ക് എന്റെ മാളൂട്ടിയെ കെട്ടാൻ പറ്റോ ഇതുപറഞ്ഞു ഞാൻ മാളൂട്ടിയെ നോക്കി സന്തോഷ് വിലപറഞ്ഞതിനല്ല ആ വിലപേശലിൽ ഞാനും കൂടിയതാണ് അവളെ കൂടുതൽ തളർത്തിയത് എന്നവളുടെ മുഖം പറയുന്നു ഞാൻ ചോദ്യഭാവത്തിൽ സന്തോഷിനെ നോക്കി ഇക്കാക്കക്കു ഇത് നേരത്തെ പറഞ്ഞൂടായിരുന്നോ എങ്കിൽ ഇതിന്റെവല്ല ആവശ്യവും ഉണ്ടായിരുന്നോ
💬 Comments
View all comments