0%

Chapter Title : നവവധു 3

Author : JO Read All Parts 8.2K

ബുക്കിൽ എന്തോ കുത്തിക്കുറിക്കുന്നു. ആ കൈകൾ പോലും ആരെയും ആകർഷിക്കും. നീണ്ട വിരലുകളും ഇളം ചുവപ്പാർന്ന കൈപ്പത്തിയും.

ടാ.... ആരോ എന്റെ പുറത്ത് തട്ടിയപ്പോളാണ് ഞാൻ സ്ഥലകാലബോധം വീണ്ടെടുത്തത്‌.ഞാൻ ഞെട്ടിപ്പോയി. തിരിഞ്ഞ് ആരാണെന്നു നോക്കി. വിശാലാണ്. ഇന്നലെ പരിചയപ്പെട്ടെ ഒള്ളങ്കിലും ക്ലാസിൽ എന്നോട് ഒന്നു ചിരിക്കാൻ അവനെ ഉണ്ടായിരുന്നുള്ളു.

എന്നാ നോട്ടവാടാ ഇത്...ഇന്ന് അവള് പെറുമോ.... തോളിൽ കയ്യിട്ടുകൊണ്ട് അവൻ ചോദിച്ചു. ഞാൻ നിന്നു പരുങ്ങി. ശെരിക്കും ഒരു ആത്മസുഹൃതിനെ പോലെയാണ് അവൻ എന്നോട് പെരുമാറുന്നത്.

ഞാ....അതുപിന്നെ....എന്റെ സീറ്റിൽ ഇരിക്കുന്ന കണ്ടപ്പോ....

ഓ മതി മതി...പുറത്തെ ആൾക്കൂട്ടം മൊത്തം ഈ ഫീലിംഗിലാ....അതോണ്ട് വേണ്ട മോനെ വേണ്ട മോനെ....അവൻ ഒരു പാട്ടിന്റെ ഈണത്തിൽ പറഞ്ഞു.

ഞാനൊന്നും പറഞ്ഞില്ല. എനിക്കു മനസ്സിലായി കോളേജ് മൊത്തം ഒഴുകിയെത്തിയിട്ടുണ്ട്. എന്തെങ്കിലും കാണിച്ചാൽ സീനിയേഴ്സ് നെഞ്ചത്തു കേറി പൊങ്കാലയിടും. അവര് നോക്കി തിരഞ്ഞെടുത്തിട്ട് മിച്ചമുള്ള പെണ്ണുങ്ങളെ നോക്കാനെ ജൂനിയേഴ്സിന് അവകാശമുള്ളൂ. ഞാൻ പതിയെ അവൾക്കടുത്തേക്ക് ചെന്നു. ചെല്ലുമ്പോൾ അകാരണമായി ചങ്ക് പടപടന്നു ഇടിക്കുന്നു. ആകെമൊത്തം ഒരു വിറയൽ.... അവൾ ഇരിക്കുന്നതിന് തൊട്ടടുത്തെത്തിയതും അവൻ എന്നെ ഒറ്റതള്ള്. ഒട്ടും പ്രതീക്ഷിക്കാത്തതിനാൽ ഞാൻ വേച്ചുപോയി ആ ഡെസ്കിൽ തട്ടി നിന്നു. അവൾ ഞെട്ടി തിരിഞ്ഞു നോക്കി. ആ മുഖത്തേക്ക് ഒന്നേ ഞാൻ നോക്കിയൊള്ളു. ഒരു പെണ്ണിന് ഇത്രക്ക് സൗന്ദര്യമോ???? ആദ്യം കണ്ട അതേ പകപ്പ് എന്റെ മുഖത്തുണ്ടായി.

അവൾ പെട്ടന്ന് എന്താ എന്ന അർഥത്തിൽ മുഖം കൊണ്ടാഗ്യം കാണിച്ചു. അതേ നിമിഷത്തിൽ എന്നെ തള്ളിവിട്ട സാമദ്രോഹി എന്റെ തൊട്ടടുത്തെത്തി.

എന്റെ....സീറ്റ്....ഞാൻ വിക്കി വിക്കി പറഞ്ഞു.

അവൾ ഇരിക്കുന്ന

💬 Comments

View all comments