0%

Chapter Title : നവവധു 3

Author : JO Read All Parts 3463

തോന്നി.

അതേയ്.....ഞാൻ ചോറുണ്ട് കഴിയാറായി. പെട്ടന്ന് ഇങ്ങോട്ടിറങ്ങണം പോകാണമെങ്കി. സന്ധ്യക്ക് മുന്നേ തിരിച്ചു വരണം. ഞാൻ വിളിച്ചു പറഞ്ഞു. അനക്കമൊന്നുമില്ല. ഞാൻ കൈ കഴുകിയിട്ടും ചേച്ചി വാതിൽ തുറന്നില്ല.

അതേയ്....ഇറങ്ങുന്നോണ്ടോ.... ഉള്ളിൽ അനക്കമില്ല.

പൂയ്.... ഞാൻ വത്തിൽക്കലെത്തി ചെറുതായി കൂവി. നോ രക്ഷ..... എന്തു പറ്റിയാവോ....

എടി ചേച്ചീ വാതില് തൊറക്കാൻ.... ഞാൻ ശക്തിയായി വാതിലിൽ തല്ലി.ഉള്ളിൽ സാക്ഷാ എടുത്ത ശബ്ദം. പക്ഷെ വാതിൽ തുറന്നില്ല. ഞാൻ തളളിതുറന്നു. അകത്തു ചേച്ചി നിന്നു കരയുന്നു. ഒച്ച ഇല്ല.

എന്നാ പറ്റി..... ഞാൻ പെട്ടെന്ന് നോർമലയി.

ചേച്ചി ഒന്നുമില്ല എന്ന അർഥത്തിൽ ചുമൽ കൂച്ചി.

പിന്നേ.....?????

നീ എന്നാതിനാ എന്നെ ഇങ്ങനെ കരയിക്കണേ....????ചേച്ചി കണ്ണീര് ഇരു കൈകൊണ്ടും തുടച്ചുകൊണ്ട് ഒരു പരിഭവ ഭാവത്തിൽ ചോദിച്ചു.

ഞാൻ എത്ര വെഷമിച്ചുന്നറിയോ???? പുറത്തു പോണില്ലാന്നു പറഞ്ഞപ്പോ.

ഓ അതിനാണോ....എന്റെ ദൈവമേ ഞാനൊരു തമാശ പറഞ്ഞതല്ലേ. ഷെമിക്ക്. ഞാൻ കൈകൂപ്പി തൊഴുതു.

മ്....

ഒന്നു റെഡിയകവോ....??? പാതിരാത്രി എങ്കിലും തിരിച്ചു കയറണം.

പോട. എനിക്കൊരു ചന്ദനം തൊട്ടാ മതി. ചേച്ചി വീണ്ടും ഉഷാറായി. കണ്ണീര് വീണു കുതിർന്ന ആ കവിളിൽ ഒരു ചിരി ഉയർന്നപ്പോ.....നമ്മുടെ നിവിൻ പോളി പറഞ്ഞപോലെ. ന്റെ സാറേ..... പിന്നൊന്നും കാണാൻ പറ്റൂല....

ഞാൻ തൊട്ടു തരണോ????

നിയാരാ എന്റെ കെട്യോനോ.... പൊട്ടു തൊടീക്കാൻ.ഞാൻ തന്നെ തൊട്ടോളം.

ആ ആണെന്ന് വെച്ചോ. ഇങ്ങോട്ട് തിരിഞ്ഞു നിക്കടി. ഞാൻ തൊടീക്കാം. ഞാൻ ചാടി ചന്ദന പത്രം കയ്യിലാക്കി. എന്നും തൊടാനായി അരച്ചു ഒരു ഡിപ്പിയിൽ വെച്ചിരിക്കുവാണ്.

ചേച്ചി ഒന്നു പകച്ചു. പിന്നെ തിരിഞ്ഞു നിന്നു. ഞാൻ വലതു കൈയുടെ മോതിര വിരലിൽ ചന്ദനമെടുത്തു ചേച്ചിയുടെ നെറ്റിയിൽ ചാർത്തിക്കൊടുത്തു. വിരലിൽ ബാക്കി വന്നത് എന്റെ നെറ്റിയിലും തേച്ചു. ആദ്യമായി തൊടീച്ചതിനാൽ അൽപ്പം വലിപ്പം കൂടിപ്പോയോ എന്നൊരു ഡൗട്ട്.

ഇച്ചിരി കുങ്കുമം കൂടി കിട്ടിയിരുന്നേല് അതൂടെ തൊടീക്കാരുന്നു. ഞാൻ ചുമ്മാ പറഞ്ഞു.

എന്നതിന്‌...അതൊക്കെ കെട്ടുന്നവന്റെ അവകാശാ....ചന്ദനം തോട്ടത് പോലും ശെരിയായില്ല. ചേച്ചി ഫിലോസഫി വിളമ്പാനുള്ള പുറപ്പാടായി.

അല്ല. അതപ്പോ കല്യാണം ആകുമല്ലോ....ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റും.

💬 Comments

View all comments