Chapter Title : നവവധു 3
പച്ചക്കറി വെട്ടിപ്പുഴുങ്ങുവോ എന്നാണല്ലോ പ്രിൻസിപ്പൽ ആദ്യം ചോദിക്കുന്നെ.....ഞാനും വിട്ടു കൊടുത്തില്ല.
ഓഹോ....പിന്നെ എന്നാ കേറ്റാനാ ഇങ്ങോട്ട് വന്നേ.....അവിടെ ഒന്നും ഇല്ലാരുന്നോ...ഇവിടിപ്പോ പച്ചക്കറി വെട്ടി പുഴുങ്ങിയതൊക്കെയെ ഒള്ളേ....
ആർക്ക് വേണമെന്നറിഞ്ഞില്ല. പട്ടിക്ക് കൊടുത്താൽ അത് വെരെ ഓടിച്ചിട്ട് കടിക്കും.
പിന്നെ ചിക്കൻ ബിരിയാണി ഉണ്ടാക്കും എന്നോർത്താണോ മോൻ വിളിച്ചു കൂവിയത്????
എനിക്കെങ്ങും വേണ്ട. ഞാനൊരു ഫ്ലോക്ക് പറഞ്ഞതല്ലേ....ഞാൻ നല്ലൊന്നാന്തരം മീൻകറി കൂട്ടി ചോറുണ്ടിട്ടാ വരുന്നേ....വെശന്നിട്ട് കണ്ണു കാണുന്നില്ലങ്കിലും ഞാൻ ചുമ്മാ തട്ടിവിട്ടു. പോരാത്തതിന് സാമ്പറിന്റെ മണവും.
അതേറ്റു.
ദേ.... ഒരു മാതിരി.......മര്യാദക്കിരുന്നു തിന്നോണം. നേരമില്ലാത്ത നേരത്ത് മനുഷ്യനെക്കൊണ്ട് ഉണ്ടാക്കിച്ചിട്ട് വേണ്ടന്നോ.....ചേച്ചി ഒരു പ്ലെയിറ്റിൽ ചോറ് കോരിക്കൊണ്ടു നിന്നു കലി തുള്ളി. ഒരു മാതിരി കള്ളുകുടിയന്മാര് പാതിരാത്രി നാലുകാലിൽ വീട്ടിൽ ചെല്ലുമ്പോൾ ഭാര്യമാർ കലി തുള്ളും പൊലെ.
ഞാൻ പിന്നൊന്നും മിണ്ടിയില്ല. ചെലപ്പോ ചേച്ചി എനിക്കിട്ട് പൊട്ടിക്കും എന്നെനിക്ക് തോന്നി. അത്രയ്ക്ക് കലിപ്പ്. ഞാൻ ചോറ് വാങ്ങി. കറി കുറെ കോരിയിട്ടു. പതിയെ അവിടെ നിന്നുകൊണ്ട് തിന്നാൻ തുടങ്ങി. ചേച്ചി എന്നെത്തന്നെ നോക്കി നിക്കുവാണ്.
മ്.....????ഞാൻ എന്താ എന്ന അർഥത്തിൽ ഒന്നു മൂളി
കൊള്ളാവോ??????
ആ കോഴപ്പമില്ല. ഒരു തവണ വയറിളക്കാൻ ഇത് മതി. ഞാൻ ഒരു കൗണ്ടറിട്ടു.
പോടാ..... തിന്നുമ്പോഴും നാണമില്ലേ ജന്തു....
ഞാൻ ഒന്ന് ചിരിച്ചു.... കൂട്ടത്തിൽ നന്നായൊന്നു വിക്കി. ചേച്ചി പെട്ടന്ന് വെള്ളാമെടുത്തു തന്നു. എന്നിട്ട് തലയിൽ ചെറുതായി തട്ടി. എരിവ് നെറുകയിൽ കേറി. എന്റെ കണ്ണു നിറഞ്ഞ്.
കൊതി പിടിപ്പിച്ചപ്പോ തൃപ്തിയായല്ലോ....വല്ലോം വേണെങ്കിൽ കോരിയിട്ടു തിന്നാ പോരെ. വെറുതെ കൊതി പിടിപ്പിക്കണോ...???വിക്കൽ മാറിയതും ഞാൻ വീണ്ടും തുടങ്ങി.
പിന്നേ.... കൊതി.....ഞാൻ നേരത്തെ കഴിച്ചു....പിന്നെ പശുവിന് കഞ്ഞി കൊടുക്കാനായി ഇട്ടത്തിൽ കൊറേ കോരി തന്നതാ....ചേച്ചി ചിറികോട്ടി.
ഞാൻ ഒന്ന് പ്ലിങ്ങി. എങ്കിലും ഭവിച്ചില്ല. അല്ല എങ്ങോട്ടാ ഇതൊക്കെയിട്ട്????
നിയല്ലേ പറഞ്ഞേ പുറത്തു പോകാന്നു????
ഞാനൊന്നും പറഞ്ഞിട്ടില്ല.
ദേ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ
ഞാൻ പറഞ്ഞിട്ടില്ല.....പറഞ്ഞിട്ടില്ല..... പറഞ്ഞിട്ടില്ല.
ചേച്ചി പെട്ടന്ന് മുറിക്കകത്തേക്കോടി. കതക് വലിച്ചടച്ചപ്പോൾ അത് പറിഞ്ഞു പോകുമെന്നെനിക്ക് തോന്നി. ചേച്ചിക്ക് വിഷമമായോ????? അതോ ദേഷ്യമോ???? ഇച്ചിരി കൂടിപ്പോയെന്നെനിക്ക്
💬 Comments
View all comments