0%

Chapter Title : നവവധു 3

Author : JO Read All Parts 8.2K

പണ്ടുണ്ടായിരുന്ന കുസൃതിയും ചിരിയും കളിയും നിഷ്കളങ്കതയും കളിയാടുന്നത് ഞാൻ കണ്ടു. ഒറ്റയടിക്ക് ഒരു പത്തു പതിനഞ്ചു വയസ്സ് കുറഞ്ഞ പോലെ.

ആ കരഞ്ഞു. നല്ലൊരു അവസരം പോയല്ലോ എന്നോർത്ത്.... ഇനി തിയേറ്ററിലെപോലെ എന്റെ കയ്യിൽ കിട്ടട്ടേ.... കാണിച്ചു തരാവേ ആരാ കരയുന്നെന്ന്....പറഞ്ഞതും ഞാൻ ഓടിയതും ഒന്നിച്ചായിരുന്നു.

ചേച്ചിക്ക് ആദ്യം ക്ലിക്കിയില്ല...മനസിലായതും ടാ എന്നൊരു അലർച്ചയോടെ എന്റെ പിറകെ ഓടിയടുത്തതും ഒന്നിച്ചായിരുന്നു.

ഞാൻ പൊട്ടിച്ചിരിച്ചു. എന്നിട്ട് ഓടി ബാത്‌റൂമിൽ കേറി.

ഞാൻ കുളിക്കാൻ കേറുവാ....പോയ് കുളിച്ചിട്ടുവാടി ചേച്ചീ..... അല്ലേല് നാട്ടുകാർ കണ്ടാല് കരുതും ഞാൻ പിടിച്ചു പീഡിപ്പിച്ചു വിട്ടതാണെന്നു. ഒരു മാതിരി ബലാല്സംഗം കഴിഞ്ഞ പെണ്ണുങ്ങളെപോലെ മുടിയും പറപ്പിച്ചു നടക്കുവാ.....ഞാൻ വാതിൽ പൂട്ടാതെ വിളിച്ചു കൂവി.

പോടാ പട്ടി.... ചേച്ചി ഒരു കപട ദേഷ്യത്തോടെ പറഞ്ഞു.

ഹാ പോയിട്ടു വാടി.... നമുക്കു വേണേലൊന്നു കറങ്ങീട്ട് വരാം...ഞാൻ ചിരിയോടെ പറഞ്ഞു.

എഡീന്നോ..... നിന്റെ മറ്റവളെ പോയി വിളിക്കടാ പട്ടി..... ചേച്ചിന്ന് വിളിച്ചോണം മര്യാദക്ക്. ചേച്ചി കലിപ്പിലായി....എങ്കിലും മുഖത്തെ ചിരിക്കു മാറ്റമില്ല...ശെരിക്കും അച്ചുവിന്റെ സ്വഭാവം ചേച്ചിക്ക് വന്നപോലെ. അല്ലാതെ ഇതുവരെ ഇങ്ങനൊന്നും ചേച്ചി സംസാരിച്ചു ഞാൻ കണ്ടിട്ടില്ല.

ഉവ്വ് ചെച്യേ....ഞാൻ കൈകൂപ്പി.

അങ്ങനെ വഴിക്കു വാ.....ചേച്ചി തിരിച്ചു മുൻവാതിൽക്കലേക്ക് നടന്നുകൊണ്ടു പറഞ്ഞു.

വേഗം പോയി എനിക്ക് എന്തേലും തിന്നാൻ ഉണ്ടാക്കി വെച്ചിട്ട് നീ കുളിച്ചാ മതി കേട്ടോടി ചേച്ചീ..... ഞാൻ പിന്നിൽ നിന്ന് വിളിച്ചു കൂവി.

നിന്നെയിന്ന് ഞാൻ..... ചേച്ചി തിരിഞ്ഞതും ഞാൻ ബാത്റൂമിലെ വാതിൽ വലിച്ചടച്ചതും ഒന്നിച്ചായിരുന്നു. ഇല്ലേല് എന്നെ തട്ടിയേനെ.

കുളിക്കുമ്പോഴും എന്റെ ചിന്ത ചേച്ചിയിലായിരുന്നു.....ഇത്രക്ക് ചെറ്റത്തരം കാണിച്ചിട്ടും

💬 Comments

View all comments