Chapter Title : നവവധു 3
കരച്ചിൽ ആയിരുന്നു....
ഹേ....ചേച്ചി എന്നെ ആശ്വസിപ്പിക്കാൻ കുറെ നോക്കി. ഞാൻ നിർത്താതെ വന്നപ്പോൾ പിന്നെ എന്റെ തലയിൽ വെറുതെ തലോടിക്കൊണ്ടിരുന്നു. ചേച്ചിയുടെ ഷർട്ട് നനഞ്ഞു. ഞാൻ ഒന്നടങ്ങിയപ്പോൾ ചേച്ചി എന്റെ മുഖം ഇരു കൈകൊണ്ടും വാരിയെടുത്ത് എന്റെ മുഖത്തേക്ക് നോക്കി.
എന്നാ പറ്റി... എന്നാതിനാ കരയണെ.....അയ്യേ.....പത്തിരുപതു വയസായ ചെക്കനാ ഇങ്ങനെ കരയണേ....
ഞാൻ പെട്ടെന്ന് കുതറി മാറി.
ഹാ പിണങ്ങല്ലേ..... ഞാൻ ചുമ്മാ പറഞ്ഞതല്ലേ....ചേച്ചി പുറകെ വന്നു പറഞ്ഞു.
ഞാൻ തിരിഞ്ഞു നോക്കി. ചേച്ചിയുടെ മുഖത്തു പഴയ കളിയും ചിരിയും വിരിഞ്ഞു നിൽക്കുംപോലെ.
ഞാൻ..... അറിയാതെ..... എനിക്ക് പറയാൻ വാക്കുകൾ കിട്ടിയില്ല.
മിണ്ടാതെടാ പൊട്ടാ.....അവന്റെയൊരു സെന്റിമെന്സ്.....ചേച്ചി ഇടക്ക് കേറി.
ഓ ഞാൻ കരുതി ഇച്ചിരി അമ്പിയറുള്ള ചെക്കനാ ഇതെന്ന്. നോക്കിക്കേ ഞാനൊന്നു കരഞ്ഞപ്പോൾ കാറ്റുപോയ ബലൂണ് പോലെയായത്. എന്നിട്ട് വന്നുകിടന്നു മോങ്ങുന്നു. ഹോ ഇവന്റെ കൂടെയെങ്ങാനും കെടന്നിരുന്നെ എന്റെ ജീവിതം കൂടി പോയേനെ....ആവേശം കണ്ടപ്പോ ഞാൻ വിജാരിച്ച് തൂങ്ങിച്ചാവൻ പൊന്നതാണ്. വെറുതെ ആശിപ്പിച്. ചേച്ചി ഒരു ചിരിയോടെ ആരോടെന്നില്ലാതെ പറഞ്ഞു.
എനിക്ക് മനസിലായി അതെന്നെ സ്വാന്തനിപ്പിക്കാനുള്ള ചേച്ചിയുടെ അടവാണെന്നു. ഉള്ളിലെ സങ്കടവും വേദനയും മറച്ചു വെച്ചുള്ള ഒരു ഇടപാട്. കൂട്ടത്തിൽ എന്റെ മാറ്റം കണ്ടിട്ടുള്ള സന്തോഷവും. എന്നിരുന്നാലും അത് എനിക്കുള്ള ഒരു ആശ്വാസം തന്നെയായിരുന്നു. ചേച്ചി എന്നോട് മിണ്ടിയില്ല എങ്കിൽ ഞാൻ ചത്തുപോകുമായിരുന്നു. അത് പുറത്തുകാട്ടാതിരിക്കാൻ ഞാൻ നന്നെ പണിപ്പെട്ടു.
അതിനിപ്പോ ആരു കരഞ്ഞെന്നാ.....????
ഓ ചിരിക്കുവരുന്നോ....ഇപ്പ നാട്ടുകാര് ഓടി വന്നേനെ നിലവിളി കേട്ട്. ചേച്ചി എല്ലാം മറന്നപോലെ എന്നെ കളിയാക്കാൻ പറഞ്ഞു. പക്ഷേ ആ മുഖത്ത്
💬 Comments
View all comments