Chapter Title : നവവധു 4
അടുത്ത അടി. ക്ലസ്സിൽ ഒരു കൂവൽ ഉയർന്നു.
ഇതിലും ഭേദം റാഗിംഗ് ആയിരുന്നു എന്നെനിക്ക് തോന്നി. തോന്നലല്ല, അതാണ് സത്യം. പുതിയ കോളേജ്.... പുതിയ പിള്ളേര്....മൂന്നാം ദിവസം......
ഇവള് ഇമ്മാതിരി മുറ്റ് ഇനമാണെന്നു കരുതിയില്ല. പത്തിൽ വെച്ചു പറഞ്ഞതൊക്കെ സാമ്പിൾ മാത്രം. വെടിക്കെട്ട് തുടങ്ങുന്നെ ഒള്ളരുന്നു അല്ലെ. രണ്ടുകൊല്ലം ഏതോ പൂറ്റിലെ കോളേജിൽ പോയി പഠിച്ചിട്ട് വന്നതിന്റെ കൊണം.
പിന്നെ ഞാനൊന്നും മിണ്ടിയില്ല. വാ തുറന്നാൽ അടുത്തത് വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഇപ്പൊ ബെഞ്ചിൽ നാലുപേരാണ്. ഇന്നലെ ഇരുന്നത് വെച്ചാണെങ്കിൽ റോസ് ആണെന്റെയടുത്. ശ്രീയും വിശാലും ഇരു വശങ്ങളിൽ. അടുത്ത് ഇരുന്നാൽ അവള് അടുത്തത് പറയുമല്ലോ എന്നോർത്ത് വിശാൽ ഇരുന്ന സ്ഥലത്ത് ഇരിപ്പുറക്കാത്ത പോലെ ഞാൻ ഇരുന്നു. അത് അതിന്റെ ബാക്കി.
എന്താ ചേട്ടാ ഇവിടെ ഇരിക്കാത്തെ???? ആളുകൂടുമ്പോ എല്ലാ ആണുങ്ങളും ഇങ്ങനാ.... അല്ലാത്തപ്പോ എന്നെ കെട്ടിപ്പിടിക്കാതെ ഇരിക്കാത്ത മനുഷ്യനാന്നെ.....ആ പൂറി ബാക്കി പിള്ളേരെ നോക്കി അടുത്ത ഡയലോഗ്. അതോടെ മൊത്തത്തിൽ ഞാനൊരു ചെണ്ടയായി. വന്നവനും നിന്നവനും ഒക്കെ കൊട്ടി. ഞാൻ അറിയാതെ അവൾക്കാറുകിലേക്ക് നീങ്ങിയിരുന്നു. എപ്പഴോ വിശാൽ വന്നിരുന്നതും അന്ന് അദ്ധ്യാപകർ വന്നതോ ഒന്നും ഞാനറിഞ്ഞില്ല. മൊത്തത്തിൽ ഒരു മന്ദത ആയിരുന്നു.
അതേയ്....ചേട്ടൻ ഉണ്ണുന്നില്ലേ..... എന്റെ മോന്തക്കിട്ട് തട്ടിക്കൊണ്ട് അവള് ചോദിച്ചപ്പോഴാണ് ഞാൻ ഉച്ചയായത് പോലും അറിയുന്നത്. നോക്കിയപ്പോൾ ക്ലാസ്സിൽ ഞങ്ങള് മൂന്നു പേര് മാത്രം. വിശാൽ എപ്പോഴോ ഇറങ്ങി പുറത്തു പോയിരുന്നു. ശ്രീ അപ്പോഴും ചിരിയാണ്. റോസിന്റെ മുഖതാണെങ്കിൽ എന്നോട് കളിച്ചാൽ ഇങ്ങനിരിക്കും എന്നൊരു ഭാവവും ഒരുമാതിരി ഊള ചിരിയും. ഞാൻ പെട്ടെന്ന് ബാഗെടുത്തു.
💬 Comments
View all comments