0%

Chapter Title : നവവധു 6

Author : JO Read All Parts 1308

എന്നാലും എന്റെ പെണ്ണേ.....സ്വന്തം തന്ത ഇവിടെ നിക്കണത് നീ കണ്ടില്ലാരുന്നോ???? പൊട്ടിച്ചിരിച്ചുകൊണ്ടു അച്ഛൻ ചേച്ചിയെ നോക്കി.

ഞാൻ....ഓർക്കാതെ....ചേച്ചി നിന്നു പരുങ്ങി.

അതിനിപ്പോ ഇത്ര ചിരിക്കാൻ എന്തിരിക്കുന്നു???അവള് അവനോരു ഉമ്മ കൊടുത്തൂന്നല്ലേ ഒള്ളു.....അതവൻ ചെറുപ്പം അരുന്നപ്പോലും അവള് കൊടുത്തിരുന്നതല്ലേ????അമ്മ വെറുതെ ചേച്ചിയെ സപ്പോർട്ട് ചെയ്യാൻ നോക്കി.

എന്നിട്ട് അമ്മയല്ലേ ആദ്യം കിളിക്കാൻ തുടങ്ങിയത്????അച്ചു അമ്മയുടെ വാ ഒറ്റ ഡയലോഗിന് അടച്ചു.

ചേച്ചി പെട്ടന്ന് നാണംകൊണ്ടോ ദേഷ്യം കൊണ്ടോ എന്നറിയില്ല മുറിയിലേക്കോടി കതകടച്ചു. കുറേനേരത്തെ ചിരിക്കും ചര്ച്ചക്കും ശേഷം ഒരാഴ്ച്ച കോളേജിൽ എന്നെ വിടേണ്ട എന്ന തീരുമാനത്തിൽ വീട്ടുകാർ എത്തിച്ചേർന്നു. ഒന്നോ രണ്ടോ ദിവസം ഒന്നൊഴിഞ്ഞു നിക്കണം എന്നെ ഞാനും ആലോചിച്ചിരുന്നൊള്ളു. പക്ഷേ ഒരു റിസ്ക് ഏറ്റെടുക്കാൻ വീട്ടുകാർ ഒരുക്കമായിരുന്നില്ല.

അങ്ങനെ ഒരാഴ്ച ഞാൻ വീട്ടിൽ തന്നെ ഒതുങ്ങിക്കൂടി. കോളേജിൽ പാർട്ടിക്കാർ കയറിവന്നു എന്നെ പലവട്ടം ഇതിനിടയിൽ തിരക്കി എന്നു വിശാൽ വിളിച്ചു പറഞ്ഞു. എന്തോ ആരും വീട്ടിലേക്ക് വന്നില്ല. പഞ്ചായത്ത് ഇലക്ഷൻ അടുത്തത് കൊണ്ടാവും. എന്തായാലും പിറ്റേ തിങ്കളാഴ്ച ഞാൻ കോളേജിൽ പോകാൻ തീരുമാനിച്ചു. ആ ഞായറാഴ്ച വൈകിട്ട് അച്ഛൻ വന്നത് ഒരു സെക്കന്റാന്റ് പൾസറുമായാണ്. ഒരു ബൈക്ക് എന്നുമെന്റെയൊരു വീക്ക്നെസ് ആയിരുന്നു. ഒരു 220 എടുക്കണം എന്നു വീട്ടിൽ നിർബന്ധിക്കാൻ തുടങ്ങിയിട്ട് നാൾ കുറെയായി. ഞാൻ പറഞ്ഞിട്ട് കേൾക്കില്ല എന്നുറപ്പായതിനാൽ അവളുമാരെ കൊണ്ട് റെക്കമെന്റ് ചെയ്യിക്കാറായിരുന്നു പതിവ്. എന്തായാലും ഒരു 150 കിട്ടി. ആ ഉള്ളതാവട്ടെ.

അതേയ്.....ഇല്ലാത്ത കാശൊണ്ടാക്കി ഇപ്പൊ ഇത് മേടിച്ചു തന്നത് കണ്ടേടത് കുട്ടകളിച്ചു നടക്കാതെ നേരത്തും കാലത്തും വീട്ടില് വരാനാ.....കോളേജ് വിട്ട് 10 മിനിറ്റിനുള്ളിൽ വീട്ടിൽ കണ്ടേക്കണം. അച്ഛൻ പതിവ് ഗൗരവത്തിൽ തന്നെ പറഞ്ഞു.

ഓ ഇപ്പൊ സംഗതി പിടികിട്ടി. ഞാൻ നടന്നു വരുമ്പോൾ പാർട്ടിക്കാർ എന്നെ പിടിച്ചു വല്ലതും ചെയ്താലോ എന്ന പേടികൊണ്ട് പോയി മേടിച്ചതാണ്....എന്തായാലും ഞാൻ തലയാട്ടി സമ്മതിച്ചു. ബൈക്കിലും വലുതല്ലല്ലോ ഒന്നും.

ആ പിന്നെ.....അവടെ എന്തേലും ഉണ്ടാവുകയോ.....ആരേലും വന്ന് വല്ലോം പറയുകയോ മറ്റോ ചെയ്താലേ ശിവനെ ഒന്നു വിളിച്ചാ മതി. അവൻ നോക്കിക്കോളും. അല്ലാണ്ട് അവിശ്യമില്ലാതെ......അച്ഛൻ പറഞ്ഞു വന്നത് പൂർത്തിയാക്കാതെ നിർത്തി.

ശിവേട്ടൻ വന്നിട്ട് എന്നാ ഉണ്ടാക്കാനാ എന്നു ചോദികാനാണ് തോന്നിയതെങ്കിലും ഒന്നും മിണ്ടിയില്ല. തലയാട്ടി അതും സമ്മതിച്ചു. ശിവേട്ടൻ പണ്ട് നാട്ടിലെ പ്രധാന പാർട്ടി ഗുണ്ട ആയിരുന്നു. കൊല്ലാൻ പറഞ്ഞാൽ തന്നിട്ട് വരുന്ന പ്രകൃതം. കൊല്ലും കൊലയും. പക്ഷേ ഒന്നിലും ശിക്ഷിക്കപ്പെട്ടിട്ടില്ല.

💬 Comments

View all comments