0%

Chapter Title : നവവധു 7

Author : JO Read All Parts 2037

നവവധു 7


Nava Vadhu Part 7 bY JO |  PREVIOUS PARTS CLICK HERE

കഴിഞ്ഞ അദ്ധ്യായങ്ങൾക്ക് നിങ്ങൾ നൽകിയ പിന്തുണക്കും അഭിപ്രായങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ട് നവവധുവിന്റെ അടുത്ത ഭാഗം ഇതാ....ഇതിനും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ പ്രതീക്ഷകളെ പാടെ തകിടം മറിക്കുന്ന അല്ലെങ്കിൽ അങ്ങനെ ഞാൻ പ്രതീക്ഷിക്കുന്ന അദ്ധ്യായങ്ങളാണ് ഇനി. കഥ ഇനി ഒന്നോ രണ്ടോ അദ്ധ്യായങ്ങൾ മാത്രമേ ഉണ്ടാവൂ എന്നും അറിയിക്കുന്നു. നിങ്ങൾ അതിൽ കൂടുതൽ പ്രതീക്ഷ വച്ചു പുലർത്തതിരിക്കാനാണ് ആദ്യമേ തന്നെ ഇങ്ങനെ പറയുന്നത്.

സാർ..... ഞാൻ പുറത്ത് നിന്ന് വിളിച്ചപ്പോൾ തിരിഞ്ഞു നോക്കിയ ക്ലാസ് അദ്ധ്യാപകന്റെ കണ്ണിൽ അമ്പരപ്പ്...

എന്താടോ കണ്ടോ????

കണ്ടു.

എന്നിട്ട് എന്തു പറഞ്ഞു????

കേറി ഇരുന്നോളാൻ പറഞ്ഞു.

ങേ....അറിയാതെ പുറപ്പെട്ട ആ ശബ്‌ദം വിളിച്ചോതുന്നുണ്ടായിരുന്നു സാർ പ്രതീക്ഷിച്ച ഉത്തരമല്ല ഞാൻ പറഞ്ഞതെന്ന്.

സാർ....കേറിക്കോട്ടെ????

മ്..... സർ അറിയാതെ മൂളി. പുച്ഛവും പരിഹാസവും അറിയാതെ വിരിഞ്ഞ ഒരു മന്ദഹാസത്തോടെ ഞാൻ ക്ലാസിലേക്ക് കേറി.

താൻ ചോദിച്ചല്ലോ അല്ലേ????സാറിന് സംശയം തീരുന്നില്ല.

ഹ ചോദിച്ചെന്നെ....സംശയമുണ്ടെങ്കിൽ സാർ പോയി അന്വേഷിക്ക്.

സാറ് പിന്നൊന്നും പറഞ്ഞില്ല. ക്ലാസിൽ ലോകകപ്പ് നേടിവന്ന ധോണിയുടെ അവസ്ഥ ആയിരുന്നു എനിക്ക് അനുഭവപ്പെട്ടത്. എല്ലാ കണ്ണിലും ഒരു ബഹുമാനമോ അസൂയയോ ഒക്കെ രൂപപ്പെട്ടപോലെ.

എന്നാലും ഇത്രേം ഞാൻ പ്രതീക്ഷിച്ചില്ല. അവന്മാരെ തല്ലിക്കൂട്ടി ആശുപത്രിയിൽ കിടത്തിയിട്ടും പുല്ലുപോലെ ക്ലാസിൽ ഇരിക്കുന്നു. ഇവൻ ആള് കൊള്ളാട്ടോ.....

അതേടീ.... ആദ്യം കണ്ടപ്പോ ഞാൻ കരുതിയത് ആളൊരു മൊണ്ണയാന്നാ.....

മുന്നേ പരിചയപ്പെടാരുന്നു.....

ഇനിയിപ്പോ എങ്ങനാ കേറി മിണ്ടുക.....

പിന്നിൽ ഇരുന്ന

💬 Comments

View all comments