Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 1 [Robert longdon]
നോക്കിയിട്ടും ഒന്നും കാണാൻ പറ്റാത്തതിൻ്റെ അമർഷം ആണവൻ്റെ മുഖത്ത്.
അങ്ങിനെ വീഡിയോ എഡിറ്റ് ചെയ്താളിൻ്റെ തന്തയ്ക്കും വിളിച്ച് അടുത്ത റീലും കണ്ടോടിരിക്യായിരുന്നു.
" നിന്നെപ്പോലെ നിൻ്റെ അക്കൗണ്ട് മൊത്തം അവരാധം ആണല്ലോ ആൻ്റപ്പാ " ഞാൻ ആൻ്റപ്പനെ നോക്കി പറഞ്ഞു.അതിന് മറുപടിയായി കൊച്ചു മൈരൻ്റെ ഒരു അലാക്കിലെ ചിരിയും.അങ്ങനെ രീൽസും കണ്ട് അവരാതവും പറഞ്ഞോണ്ട് ഇരിക്കുമ്പോഴാണ് രവിയേട്ടൻ എന്നെ തൊണ്ടിയത്.കൊറച്ച് മുൻപ് അടിച്ച് അണ്ണാക്കിൽ കിട്ടിയപ്പോ വായും മൂടി പോയിന്ന കരുതിയത്, " ഇങ്ങേരു പോയില്ലേ " ഞാൻ സ്വയം മനസിൽ പറഞ്ഞു.പുള്ളിക്കാരൻ എന്നെ തൊണ്ടിയിട്ട് വിനുനേ കാണിച്ചു.അപ്പോഴാണ് അവനെ നോക്കിയത്.
ആകാശത്തിലെ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കി ഇരിക്കുന്ന വിനു ഏട്ടനെ കണ്ടപ്പോ കിളി പോയിട്ട് ഇരിക്കുമ്പോലെ ഉണ്ടായിരുന്നു.
" ഇങ്ങേരിൻ്റെ ഉള്ള കിളി കൂടി പോയാ..? എന്നും പറഞ്ഞ് ആൻ്റപ്പൻ എന്നെ നോക്കി.
"പറയാൻ പറ്റൂല നല്ല അടി പോയി കാണും ! " എന്നും പറഞ്ഞ് അവിടെ ഉണ്ടായിരുന്ന കുപ്പി എടുത്ത് പുള്ളിയെ എറിഞ്ഞു.നല്ല ഉന്നം ഉള്ള കൂട്ടത്തിൽ ആയത് കൊണ്ട് ചന്ദ്രനെ വച്ചത് സൂര്യനെ കിട്ടിയ പോലെ ആയി. പുള്ളിൻ്റെ അടുത്ത് കൂടി പോലും ആ കുപ്പി പോയില്ല.എന്നാലും പുള്ളി ഒന്ന് തിരിഞ്ഞ് നോക്കി, ഹാവൂ...ഇല്ലേൽ ഈ ആൻ്റപ്പൻ അതും പറഞ്ഞ് എന്നെ ഊക്കി കൊന്നെനേ.
തിരിഞ്ഞ് നോക്കിയ വിനുനെ നോക്കി കൊണ്ട് ആണ് ആൻ്റപ്പൻ പറഞ്ഞു.
ആൻ്റപ്പൻ :"എന്താ വിനു ഏട്ടാ ചന്ദ്രനെ നോക്കി നോക്കി ഗർഭം ഉണ്ടാക്കോ..?😂
വലിയ എന്തോ കോമഡി പറഞ്ഞ പോലെ സ്വയം ചിരിച്ചിട്ട് ഞങ്ങളെ നോക്കിയപ്പോ
💬 Comments
View all comments