Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 1 [Robert longdon]
ആ ചിരി ഞങ്ങളുടെ മുഖതുണ്ടായിരുന്നില്ല. അത് ചീറ്റി പോയ മ്ലനതയോടെ ആൻ്റപ്പൻ മുഖം തിരിച്ചു.
വിനു : "എൻ്റെ കൂടി ഇത്തിരി കൂടിയിട്ടുണ്ടോ സംശയം..." എന്ന് വിനു ഏട്ടൻ പറഞ്ഞപ്പോൾ ശെരിക്കും എൻ്റെ വായ വരെ പൊളിഞ്ഞു പോയി.ഇത്തിരി കൂടിയിട്ടുണ്ട് എന്നാ,കഴിഞ്ഞ ആഴ്ച അടിച്ച വെളിവില്ലണ്ട് ബസ് സ്റ്റാൻഡിൽ കിടന്നുരുണ്ട് മുതലാണ് ഈ പറയണത്.
ആൻ്റപ്പൻ : "നിങ്ങള് ഈ വെള്ളം കുടിക്കും പോലെ വലിച്ച് കയറ്റാണ്ട് ഞങ്ങളെ പോലെ മദ്യം കുടിക്കുമ്പോലെ കുടിക്ക് ആദ്യം ".
എന്നും പറഞ്ഞ് ആൻ്റപ്പൻ ഒരു പുച്ഛം ഇട്ടു.എന്തോ വലുതായി അർഥം ഉള്ള കാര്യം ആണ് അവൻ ഉദ്ദേശിച്ചത് എങ്കിലും എനിക്കത് കത്തിയില്ല,രവിയേട്ടനെ നോക്കിയപ്പോൾ പുള്ളിക്ക് അവൻ പറഞ്ഞത് പോലും കേട്ടിട്ടില്ല എന്ന് മനസിലായി.ഇനിയിവൻ ചളി അടിക്കാൻ നോക്കിയതാണേൽ എനിക്കൊന്നെ പറയാൻ ഉള്ളൂ,"ആൻ്റപ്പാ ടൂ ബാഡ്".
വിനു : "ഞാനേ ഈ നശിച്ച കുടി അങ്ങോട്ട് നിറുത്തിയാലോ എന്ന് ആലോചിക്യാണ് ..!
എന്ന് വിനു പറഞ്ഞപ്പോൾ എനിക്ക് ശെരിക്കും ചിരിയാണ് വന്നത്.
രവി : "ഇതിനെ കാളും ഭേദം ആൻ്റപ്പൻ്റെ കോമഡി ആണ് "
കിട്ടിയ താപ്പിൽ രവിയേട്ടൻ ഒരു കൗണ്ടർ അടിച്ചു. ഇങ്ങേര് അല്ലേലും ചില സമയത്ത് കൗണ്ടർ അടിക്കാൻ മിടുക്കൻ ആണ്..ചില സമയത്ത് മാത്രം..!.
വിനു : എടാ...തമാശ പറഞ്ഞതല്ലാ, അതിനും മാത്രം ചിരിക്കാനും ഒന്നുമില്ല.വിനു കുടി നിറുത്തി പറഞ്ഞ കുടി നിറുത്തി.."
എന്നും പറഞ്ഞ് ഒഴിഞ്ഞ ജവാൻ്റെ കുപ്പിയെടുത്ത് ഒറ്റ യേറു ബാക്കിലേക്ക്.വെയിറ്റ് ഇല്ലാത്തത് കൊണ്ട് കുപ്പി പാളി പോയി.പക്ഷെ പുള്ളി പറഞ്ഞപ്പോൾ ഉണ്ടായ ഇംപാക്ട്
💬 Comments
View all comments