0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 1 [Robert longdon]

Author : Robert longdon Read All Parts 25.7K

ഉണ്ടല്ലോ,അമ്മയാണ് സത്യം ആ സമയത്ത് രോമം വരെ എഴുന്നേറ്റ് നിന്നു.ഡയലോഗും കഴിഞ്ഞ് പുള്ളിക്കാരൻ പോയി,സത്യം പറയാലോ ഒരു ബലയ്യ മൂവി കണ്ടപോലെ ലോജിക് ഇല്ലാത്ത സമയത്ത് പാട്ടും മാസും ഒപ്പം വന്നത് പോലെ ഒരു അവസ്ഥയായിരുന്നു എനിക്കപ്പൊ.

രവി:ഡാ...വിനു..! നിക്കടാ

വിനു: താൻ പോടോ..! ഊളെ..✋

ഞാൻ:കവട്ടെ...വെയിറ്റ് ഒപ്പം പോവ

വിനു പോയ ശേഷം ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ഞങ്ങളും വീട്ടിലേക്ക് വിട്ടു.രവിയേട്ടനെ വീടിൻ്റെ മുൻപിൽ കൊണ്ട് പോയി വിട്ടിട്ട് ഞാനും ആൻ്റപ്പനും അവിടെന്ന് നൈസിൽ വലിഞ്ഞു.അല്ലെങ്കിലെ രാധ ചേച്ചി പറയണത് നമ്മളാണ് പുള്ളിക്ക് കുടിക്കാൻ കൊടുക്കുന്നത് എന്നാണ്.

കുപ്പി കണ്ടാൽ വെള്ളം ആണോ മദ്യം ആണോ നോക്കാണ്ട് വലിച്ച് കയറ്റണ രവിയേട്ടനെ വേണം ആദ്യം തല്ലാൻ.പിന്നെ ഞാനും ആൻ്റപ്പനും കൂടി നടന്നു റോഡിലൂടെ അപ്പോഴേക്കും എതിരെ ഒരു പട്ടി ഓടിക്കൊണ്ട് വന്നു.ഈ മൊതലിനെ എവിടെയോ കണ്ടപോലെ ഉണ്ടല്ലോ എന്നും പറഞ്ഞ് നോക്കിയപ്പോൾ ആണ് "ജാക്കി".

ബ്ലഡി ഫുൾ ഇന്നും അപ്പോ ചങ്ങല പൊട്ടിച്ചു.എന്നിട്ട് സൈഡിലെ പോസ്റ്റിൽ കാലും പൊക്കി മുത്രവും ഒഴിച്ചിട്ടു നേരെ വന്നു മേലേക്ക് ചാടി.ഞാൻ അവൻ്റെ തലയിൽ തലോടി " അപ്പോ ഇന്നും ചങ്ങല പൊട്ടിച്ചു ലെ"..ഞാൻ ജാക്കിയെ തലോടിക്കൊണ്ട് ചോദിച്ചു.

അപ്പോഴേക്കും ആൻ്റപ്പൻ ജാക്കിയേ വിളിച്ചു" ജാക്കി ഇവിടെ കമോൺ ". ആൻ്റപ്പൻ വിളിച്ചത് കേൾക്കാത്തത് കൊണ്ടാണോ അതോ ആൻ്റപ്പനെ പുല്ല് വില കല്പിക്കുന്നത് കൊണ്ടാണോ അറിയില്ല അവൻ വിളിച്ചിട്ട് ജാക്കി പോയില്ല.അല്ലെങ്കിലും കണ്ട തെണ്ടികൾ വിളിച്ച എൻ്റെ ജാക്കി പോവില്ല.

"ഞാനേ ഒരു കാര്യം പറയാ..നിൻ്റെ ജാക്കി കാരണം

💬 Comments

View all comments