0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 1 [Robert longdon]

Author : Robert longdon Read All Parts 25.7K

തോർത്തും കൊണ്ട് കയ്യും കാലും തുടച്ച് നേരെ റൂമിലേക്ക് വിട്ടു.പിന്നെ തിരിച്ച് ഹാളിലേക്ക് വിട്ടപ്പോൾ അമ്മൻ്റെ മടിയിൽ കാലും വച്ച് കാര്യയിട്ടു ന്യൂസ് കാണുവാണ് അച്ഛൻ.കൗണ്ടർ പോയിൻ്റ് കഴിഞ്ഞതും അച്ഛൻ്റെ കയ്യിൽ നിന്നും റിമോട്ട് വാങ്ങി ഏതോ മ്യൂസിക് കോംപറ്റീഷൻ പരുപാടി വച്ചു.

എന്ത് ഊള പരിപാടിയാണ് ,ചെറിയ പിള്ളാരെ കൊണ്ട് പാടിച്ചിട്ട് "പ" ശെരിയായില്ല 'ക' ശെരിയായില്ല പറയുന്ന ഊള ജഡ്ജസ്.അവരെ തെറി പറയുന്ന സംഗീതമേ അറിയാത്ത ലെ ഞാനും.പിള്ളാരുടെ പാട്ടും കേട്ട് കാര്യായിട്ട് മാർക്ക് ഇടാൻ ഇരിക്കുമ്പോലെ നോക്കി ഇരിക്കുന്ന അമ്മയെ വിളിച്ചു ചോറ് വിളമ്പാൻ പറഞ്ഞപ്പോൾ കേൾക്കാത്ത ചീത്ത ഇല്ല.അങ്ങനെ തെറി കേൾക്കാൻ മാത്രമായി ചന്തുൻ്റെ ജീവിതം ഇനിയും ബാക്കി.

അങ്ങിനെ നൂറു പ്രാക്കും പ്രാകി തെറിയും പറഞ്ഞ് ചോറ് വിളമ്പി തന്നു.അങ്ങനെ മുട്ട വറുത്തതും രാവിലത്തെ സാമ്പാറും കൂട്ടി ചോറുണ്ണാൻ തുടങ്ങി.ചോറുണ്ടാ ശേഷം ബാക്കി വന്ന ചോറ് ജാക്കിക്ക് കൊടുക്കാനായി കൂടിൻ്റെ അടുത്തേയ്ക്ക് പോയപ്പോൾ അമ്മ അവനെ നേരത്തേ തന്നെ ചോറ് കൊടുത്തായിരുന്നു.അങ്ങനെ ബാക്കി വന്ന ചോറ് അവൻ്റെ പാത്രത്തിൽ കൊട്ടി കൊടുത്ത് കിണ്ണവും കഴുകി വച്ചു.

കൊറച്ച് നേരം കറൻ്റ് അഫെഴ്‌സ് വായിച്ച് അങ്ങനെ ഉറങ്ങിപ്പോയി.

>>>8.15

"ചേട്ടാ..... രണ്ട് ചായ " ആൻ്റപ്പൻ ഗ്ലാസ് കഴുകികൊണ്ടിരുന്ന ചായക്കടക്കാരനെ നോക്കി പറഞ്ഞു ."നിനക്ക് കടി വല്ലതും വേണോ..." എന്നും പറഞ്ഞു ചില്ലലമാരയിൽ നിന്നും അടച്ചിട്ടിരുന്ന ഗ്ലാസ്സ് നീക്കി ഒരു മുഴുത്ത പഴംപൊരി എടുത്തു. എണ്ണ കുടിച്ച് മദോന്മതനായി ഒടിഞ്ഞ് കുത്തി നിൽകുന്ന പഴംപൊരിയെ കണ്ടപ്പോൾ മറ്റൊന്നും നോക്കാതെ ഞാനത് നിരസിച്ചു.പകരം

💬 Comments

View all comments