0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 1 [Robert longdon]

Author : Robert longdon Read All Parts 25.7K

നല്ല വണ്ടി .പിന്നെ ഹിമാലയൻ പോലെ ഒരു വണ്ടി ഇങ്ങനെ ഒരു പ്രൈസ്നെ കിട്ടിയപ്പോ രവിയേട്ടൻ ആണ് ധൈര്യം ആയി വാങ്ങിക്കോ പറഞ്ഞത്.സെക്കൻ്റ് ഹാൻ്റ് എങ്കിൽ സെക്കൻ്റ് ഹാൻഡ് എന്നും പറഞ്ഞ് ഒറ്റ മൈൻഡിൽ വാങ്ങിയതായിരുന്നു.കഴിഞ്ഞ മാസം അടിച്ച് കിണ്ടിയായിട്ട് വണ്ടികൊണ്ട് വന്നപ്പോ വണ്ടി കയ്യിന്ന് പോയി.എനിക് വലിയ പരിക്കൊന്നും പറ്റിയില്ല പക്ഷെ വണ്ടി കൊണ്ട് അലക്കിയത് കരിങ്കൽ മതിലിൽ ആയിരുന്നു.നല്ല പണിയാണ് മൊത്തത്തിൽ കിട്ടിയത്.

ഫോൺ ചാർജ് ചെയ്യാൻ ഇട്ടിട്ട് ഒരു തോർത്തും എടുത്ത് നേരെ കുളിക്കാനായി വിട്ടു.കുളിയൊക്കെ കഴിഞ്ഞ് തോർത്തും ഉടുത്ത് റൂമിലോട്ട് പോവുമ്പോളായിരുന്നു അമ്മ എതിരെ വന്നത്.

അമ്മ: ഹ നി വന്ന..,നിൻ്റെ വർക്കിംഗ് ഡ്രസ്സ് എവിടെ.

ഞാൻ:കവറിൽ ഇണ്ട് എടുത്തോ..?

അമ്മ:"അപ്പോ നിനക്കൊന്നും വെളിയിൽ എടുത്ത് വച്ചൂടെ."
അമ്മ പ്രാകി കൊണ്ട് പറഞ്ഞു.

ഞാൻ:"ഒന്ന് മിണ്ടാതിരി തള്ളേ,പ്രാകി കൊല്ലോ ".
പിന്നെ അവിടെ വലിയ സംസാരം ഒന്നും ഉണ്ടായിരുന്നില്ല.അമ്മ അടുക്കളയിലേക്കും ഞാൻ റൂമിലേക്കും വിട്ടു.അലമാരയിൽ മടക്കി വച്ചിരുന്ന ഒരു ട്രാക്ക് പാൻ്റും എടുത്തിട്ട് അടുക്കളയിലേക്ക് പോയി.അമ്മ അപ്പോ അടുക്കളയിൽ ഇല്ലായിരുന്നു.

തുണി വെള്ളത്തിൽ മുക്കുന്ന ശബ്ദം കേട്ടപ്പോഴേ മനസിലായി പുള്ളിക്കാരി അലക്കുവാണെന്നു.ഡ്രസ്സ് വെള്ളത്തിൽ മുക്കിയിട്ടിട്ട് അമ്മ എന്നെയും കടന്ന് അടുക്കളയിലേക്ക് തന്നെ തിരികെ പോയി."അമ്മാ..."ഞാൻ നീട്ടി വിളിച്ചു."അമ്പോ ..നോ രക്ഷ "കലിപ്പിലാണെന്നു തോന്നുന്നു.ഞാൻ പിന്നെയും വിളിച്ചു "അമ്മോ..."!

അമ്മ:"എന്താ.."
ഇപ്പൊ വലിയ പരിഭവമൊന്നുമില്ലാതെ മയപെട്ടെന്ന് ആ മറുപടിയിൽ നിന്ന് മനസിലായി.അപ്പോ ഇതാണ് നല്ല സമയം.

ഞാൻ:അതേ...!

അമ്മ:വലിച്ച് നീട്ടാണ്ട് കാര്യം പറ ചെക്കാ..!

ഞാൻ:ഫണ്ടിൽ നിന്നും കൊറച്ച് പൈസ എടുത്ത് തരോ..!.ഞാൻ

💬 Comments

View all comments