Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 1 [Robert longdon]
കൂട്ടുകാരൻ ചെക്കൻ്റെ കൊച്ചിനോട് ഏതോ ജൂനിയർ ചെക്കൻ എന്തോ പറഞ്ഞു.ലാസ്റ്റ് കോളേജ് കോമ്പൗണ്ടിൽ കിടന്ന് സംഘർഷം ഉണ്ടാക്കി പറഞ്ഞിട്ട് ഇപ്പൊ സസ്പെൻഷൻ ആണ്...🙊😅.
ഞാൻ:എന്തിനാണ്ടാ ആവിഷ്യമില്ലാത്ത വള്ളിയൊക്കെ എടുത്ത് പെടലിക്ക് വക്കണത്..?
തരുൺ:അല്ല...ഇതാരാ പറയണേ..?
ഞാൻ:നീയാ കേസ് വിട്.., നീ ബൈക്കിനാണ് വന്നത് വീട്ടീന്ന്.
തരുൺ: യെസ്...🤨
ഞാൻ:വേറെ പണി ഒന്നുമില്ലല്ലോ ഞാനേ നിൻ്റെ ബൈക്ക് എടുക്കുവാണെ..😀
തരുൺ: യേ...അമ്മ അരിപൊടിക്കാൻ പോണം പറഞ്ഞിട്ടുണ്ട്...😌
ഞാൻ: അരിയും മല്ലിയൊക്കെ പൊടിക്കാ..നീയാ കീ താ ആദ്യം..?
തരുൺ:ഉച്ചയ്ക്ക് മുമ്പേ വരില്ലേ..👀
ഞാൻ:അതിന് മുമ്പേ വരാൻ...നോക്കാടാ😌😄
തരുൺ:😐ബൈക്ക് കൊണ്ടുപോകുന്നത് കൊണ്ട് ചോദിക്കുവല്ല,അറിയാനുള്ള ആകാംക്ഷ കൊണ്ട് ചോദിക്കുവാ...എവടെ പോണ് വെള്ള മുണ്ടൊക്കെ ഉടുത്തിട്ട്...😌
ഞാൻ:തിരിച്ച് പറയാനുള്ള അവകാശം ഉള്ളത് കൊണ്ട് പറയുവാ..പറയാൻ മനസില്ലടാ പട്ടി...😜
തരുൺ: യേ...ഒന്ന് പറഞ്ഞിട്ട് പോ...
അവനോടു പ്രതേകിച്ചു ഒന്നും പറയാതെ അവൻ്റെ ഡിയോയും കൊണ്ട് ഞാൻ നേരെ ആൻ്റപ്പൻ്റെ വീട്ടിലേക്ക് വിട്ടു.ബൈക്ക് പറഞ്ഞിട്ട് സ്കൂട്ടിയിലാണോ പന്നി വന്നത്, അതാണെങ്കിലോ കാറ്റടിച്ച് മുണ്ട് രണ്ട് സൈഡിലോട്ടും. അവൻ്റെ വീടിന് മുന്നിൽ വണ്ടി നിർത്തിയിട്ട് ആദ്യം രണ്ട് ഹോൺ അടിച്ചു.എവടെ കേൾക്കാൻ അതുകൊണ്ട് ഫോണിൽ വിളിച്ചു. റിംഗ് ചെയ്യുന്നുണ്ടേലും എടുക്കുന്നില്ല."ദേവിയെ ..,ഇനി നിന്ന നിപ്പിൽ തന്നെ ആ നായി തട്ടിപ്പോയി കാണോ..? യേ..."ഞാൻ എന്നോട് തന്നെ സ്വയം ചോദിച്ചു.അല്ലെങ്കിലും എവിടേലും പോവാൻ തീരുമാനിച്ചാൽ ഈ പൊട്ടൻ അല്ലേലും ഒടുക്കത്തെ ലാഗ് ആണ്. നേർത്തെ കാലത്തെ വൈകണ്ടാ പറഞ്ഞ് വന്ന നമ്മള്ളോ..പോസ്റ്റും ..!🙂
അവൻ്റെ അപ്പൻ്റെ മുൻപിൽ പോയി ചാടണ്ട കരുതി ഞാൻ വീടിൻ്റെ പിന്നിലൂടെ പോയാലോ കരുതി.ഒടുവിൽ മീശമാധവനിൽ
💬 Comments
View all comments