0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 1 [Robert longdon]

Author : Robert longdon Read All Parts 25.7K

.

ആൻ്റപ്പൻ:എന്ന പിന്നെ ശെരി

ഞാൻ:✋

വീടെത്തിയപ്പോൾ തന്നെ കൂട്ടി കിടക്കണ ജാക്കി കുരയ്ക്കാൻ തുടങ്ങി.ജാക്കിയെ പറഞ്ഞ് മനസ്സിലാക്കുന്നതിനെക്കാളും നല്ലത് അമ്മയെ വിളിച്ച് ഡോർ തുറക്കാൻ പറയുന്നതാണ്.പിന്നെ അമ്മയെ വിളിച്ചു,ഒരു നാലഞ്ച് മിനിറ്റിനു ശേഷം അമ്മ വന്ന് വാതിൽ തുറന്നു.അതിൻ്റെ ഇടയ്ക്ക് ഞാനാണെന്ന് മനസിലാക്കിയ ജാക്കി, കുര നിറുത്തി കൂടിൻ്റെ ഇടയിലൂടെ തലയിട്ട് വാലാട്ടി.

സംഗതി നാടൻ ആണേലും സ്നേഹത്തിൻ്റെ കാര്യത്തിന് ഇവനാ ബെസ്റ്.പിന്നെ അമ്മയുടെ ചോദ്യങ്ങൾക്ക് എന്തൊക്കെയോ ഉത്തരവും കൊടുത്ത് ഞാൻ നേരെ എൻ്റെ റൂമിലേക്ക് നടന്നു.നേരത്തേ തന്നെ അമ്മ കിടക്ക ഒക്കെ വൃത്തിയാക്കിയിരുന്നു.അച്ഛൻ പിന്നെ ഹാളിലെ സോഫയിൽ കൂർക്കം വലിച്ച് നല്ല ഉറക്കം ആണ്.ഞാൻ അപ്പോഴേക്കും ഷർട്ടും പാൻ്റും മാറ്റി കുളിക്കാൻ കയറി.നല്ല ക്ഷീണം ഉള്ളതു കൊണ്ട് ഒരു കാക്ക കുളിയും കുളിച്ച് ബെർമുഡയും ഇട്ട് കിടന്നു.

അമ്മ:നി വല്ലതും കഴിച്ചോ...ചോറെടുക്കട്ടെ ?

ഞാൻ:വേണ്ടാ...അമ്മ കിടന്നോ വരുമ്പോ കഴിച്ചിട്ടാ വന്നത്.

എന്നും പറഞ്ഞ് ഞാൻ ഉറങ്ങി.നല്ല ലോങ് ട്രിപ്പ് ആയത് കൊണ്ടാണെന്ന് തോന്നുന്നു നല്ല ക്ഷീണം,അതോണ്ട് പെട്ടെന്ന് തന്നെ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.

>>>8.27

രാവിലെ തന്നെ അമ്മയുടെ വിളിക്കെട്ടാണ് ഉണർന്നത്.നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് തന്നെ എഴുന്നേൽക്കാൻ പോലും ഒരു മൂടില്ലായിരുന്നു.അതോണ്ട് തന്നെ ഞാൻ പിന്നെയും കിടന്നു.

അമ്മ:ഡാ...എഴുന്നേൽക്ക് ചെറുക്കാ ?

ഞാൻ: ഇഹ്...
ഞാൻ പിന്നെയും പുതപ്പ് വലിച്ച് മേലോട്ടിട്ട് തിരിഞ്ഞ് കിടന്നു.

അമ്മ:ഡാ..എഴുന്നേൽക്ക് ,എനിക്ക് പണിക്ക് പോണം. ദെ ഇപ്പൊ തന്നെ സമയം ആയി.😠

ഞാൻ: അതിന് ഞാൻ എന്ത് ചെയ്യണം.🙂

അമ്മ:സമയം എട്ടര കഴിഞ്ഞ്,ഞാൻ പോണു.പിന്നെ ആ

💬 Comments

View all comments