0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 1 [Robert longdon]

Author : Robert longdon Read All Parts 25.7K

വെള്ളിയാഴ്ചകാരൻ അണ്ണൻ വരും അഞ്ഞൂറ് ടേബിളിൻ്റെ മേലെ വച്ചിട്ടുണ്ട്,നാന്നൂറ് കൊടുത്ത മതി. പിന്നെ നൂറ് രൂപയ്ക്ക് മീൻകാരൻ വന്ന നല്ല മത്തി ആണെങ്കിൽ വാങ്ങി ഫ്രിഡ്ജിൽ വയ്ക്ക്..ടാ..

ഞാൻ: ഹാ..ശെരി ..ശെരി..!😐

അമ്മ:നേരത്തിനും കാലത്തിനും വല്ലതും എടുത്ത് കഴിക്ക്..ഞാൻ പോണു.

എന്നും പറഞ്ഞ് അമ്മ പോയി.പഞ്ചായത്ത് പണിക്കുള്ള ഓട്ടമാണ്.അമ്മ പോയി ഒരു അരമണിക്കൂർ ആവുമ്പോഴേക്കും വെള്ളിയാഴ്ച അണ്ണാച്ചി വന്നു.പിന്നെ അമ്മ പറഞ്ഞപോലെ പൈസയും കൊടുത്ത് ബാലൻസും വാങ്ങി പിന്നെയും വന്നു കിടന്നു.പിന്നെ എന്തോ ഉറക്കം വന്നില്ല,പിന്നെ കഴിക്കോലും നോക്കി കിടന്നു.കഴിക്കോല് ചിതലരിക്കാൻ തുടങ്ങിയിട്ടുണ്ട് മാറ്റാനായി.

പിന്നെ ഫോൺും തൊണ്ടിയിരുന്നു,കൊറേ നേരത്തേ ഫോണിലെ തൊണ്ടലിന് ശേഷം നേരെ പല്ല് തേക്കാൻ പോയി.അപ്പോഴേക്കും സമയം ഏറെ കുറെ ഒൻപതര കഴിഞ്ഞു കാണും.നല്ല വെയില്,പിന്നെ കൊറച്ച് നേരം വെയിലും കൊണ്ട് പല്ല് തേച്ചു.കൊറച്ച് വിറ്റാമിൻ ഡി കിട്ടട്ടെന്നു കരുതി.

പിന്നെ കുളിയും മറ്റും കഴിഞ്ഞു ഭക്ഷണം കഴിക്കാൻ വന്നപ്പോൾ പത്തര കഴിഞ്ഞു.പിന്നെ വേണോ വേണ്ടയോ എന്ന രീതിയിൽ ചോറും കഴിച്ചു.അതിൻ്റെ ഇടയിൽ മീൻകാരൻ വന്നു.ഞാൻ വാങ്ങനെങ്ങും പോയില്ല.ഇനിയിപ്പോ ഞായറാഴ്ച ചിക്കൻ വാങ്ങാം വെറുതെ മീനും വാങ്ങി കാശ് കളയാൻ. മീനിൻ്റെ കാര്യത്തിൽ ഞാനത്ര തൽപര കക്ഷിയല്ല..!

പിന്നെ കൊറച്ച് നേരമിരുന്നു പിഎസ്‌സിൻറെ റാങ്ക് ഫയല് പഠിച്ചു.ടെലിഗ്രമിലെ ലൈവ് ക്ലാസും കേട്ടിരുന്നു.ആകെ മൊത്തം നല്ല മൂഞ്ചൽ ആണ്.പിഎസ്‌സി എഴുതിയിട്ട് വല്ലതും നടപടിയാവുമോ എന്നുറപ്പില്ലാ.രണ്ടു മൂന്നു റാങ്ക് ലിസ്റ്റിൽ പേരുണ്ടായിരുന്നു,പക്ഷെ ഒരു കാര്യവും ഇല്ല.

അതൊക്കെ ആമ്പിള്ളാർ കൊണ്ടുപോയി.ഇപ്പൊ പോലീസ് മാത്രം ഇല്ല ഇന്ത്യൻ ആർമിയുടെ സെലക്ഷനും പോവാറുണ്ട്.ഇവിടെന്നു നല്ല ഹോപിൽ പോവുമെങ്കിലും അവടെ

💬 Comments

View all comments