0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 1 [Robert longdon]

Author : Robert longdon Read All Parts 25.7K

എത്തുമ്പോൾ എല്ലാം തീരുമാനം ആവും.എൻ്റെ ഫിസിക് ഓക്കെ ആണെങ്കിലും ഓട്ടത്തിൽ പോവും.ഓട്ടം റെഡിയായാൽ വേറെ വല്ലതിലും പോവും.

കോളെജിൽ പഠിക്കുന്ന സമയത്ത് ജിമ്മിലോക്കെ പോയിട്ട് ബോഡി ഒക്കെ സെറ്റാക്കിയിട്ടുണ്ട്. ഒട്ടുമിക്ക എല്ലാവരും ഇങ്ങനെ ഒക്കെ തന്നെയാണ് ജിമ്മിൽ എത്തിയിട്ടുണ്ടാവുക.പിന്നെ വോളീബോൾനെ ഉള്ളത് കൊണ്ടും ആകെ മൊത്തത്തിൽ സെറ്റായിരുന്നു.വലിയ അർനോൾഡ് ഒന്നും ആവാൻ പറ്റിയിലേലും അത്യാവശ്യം നല്ല മസിലോക്കെ ഉണ്ടായിരുന്നു.

വേറെ മത്സരത്തിന് ഒന്നും പോയിട്ടിലെങ്കിലും കോളേജിലെ ഏത്തനിക് ഡേയ്ക്കും മറ്റും ബോഡി ഷോ ചെയ്തിട്ടുണ്ട്.പെൺപിള്ളരെ കയ്യിലെടുക്കുക എന്നതായിരുന്നു അന്നത്തെ പ്രധാന വിഷയം.വലിയ ആരാധക വൃന്ദം ഒന്നുമില്ലെങ്കിലും അത്യാവശ്യം ഫാൻസ് ഒക്കെ ഉണ്ട് നമുക്ക്.ഹ അതൊക്കെ ഒരു കാലം...

വലിയ തട്ടലും മുട്ടലും ഒന്നുമില്ലാതെ അന്നത്തെ ദിവസം പെട്ടെന്ന് കഴിയാറായി.ഇപ്പൊ സമയം ആറര കഴിഞ്ഞു,രാവിലെ മീൻ വാങ്ങി വയ്ക്കാത്തതിന് പണിമാറി വന്നിട്ട് അമ്മയുടെ വായിൽ നിന്നും കേൾക്കാൻ ഇനി വേറെ ഒന്നും ഇല്ല. പുല്ല്,രാവിലെ തന്നെ വാങ്ങി വച്ച മതിയായിരുന്നു എന്നിപ്പോ തോന്നി.പിന്നെ വയ്കുനേരത്തിന് കറിവയക്കാൻ മുട്ടയും വാങ്ങി കൊടുത്ത് ഞാൻ നൈസിൽ വലിഞ്ഞു.പിന്നെ കൊറേ നേരം ക്ലബ്ബിൽ കാരം ബോർഡും കളിച്ച് സമയം കളഞ്ഞു.ഒരു എട്ടെ മുക്കലിന്

വിനീതും ആൻ്റപ്പനും പിന്നെ നമ്മുടെ കമ്പനിക്കാരും വന്നു.പിന്നെ ഷെയർ അടിക്കാനുള്ളവരുടെ എണ്ണം എടുക്കൽ ആയിരുന്നു. ഷെയര് ഇടുന്നവൻ അടിച്ചമതി ഇല്ലേൽ മൂഞ്ചി ഇരുന്നോ എന്നാണ് വിനീതിൻ്റെ പക്ഷം.പക്ഷെ എനിക്ക് മാത്രം അതു ബാധകം അല്ല..

വിനീത്....!വിനീതിനെ കുറിച്ച് പറയുവാണേൽ ആളൊരു താമരയാണ്."വെള്ളത്തിലും കരയിലും ജീവിക്കുന്ന ഒരു ഉപയ ജീവിയാണ് " വിനുമോൻ.വോട്ടർ പട്ടികയിലും തിരിച്ചറിയൽ കാർഡിലും ' വിനീത്

💬 Comments

View all comments