Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 1 [Robert longdon]
കുമാർ .വി ' എന്നാണ് പേരെങ്കിലും കവലയിൽ കവട്ട വിനു പറഞ്ഞാലെ നാലാള് തിരിച്ചറിയൂ..
അങ്ങനെ അന്ത്രുമാൻ്റെ കടയിൽ നിന്നും ഒരു കുപ്പി ക്ലബ് സോഡയും ,കാല് മിച്ചറും വെള്ളവും ആയിട്ട് നേരെ പാടത്തേക്ക് വിട്ടു.നവംബർ വൃശ്ചിക മാസത്തിൽ മാത്രം കിട്ടുന്ന ഒരു പ്രത്യേക തണുത്ത കാറ്റും കൊണ്ട് രണ്ടെണ്ണം അടിക്കുമ്പോൾ കിട്ടുന്ന സുഖം ഉണ്ടല്ലോ ... അതൊന്ന് വേറെ തന്നെയാണ്.
അങ്ങനെ ഒരു മൂന്നാല് ആളും കൂടി ഞങൾ ഒരു കുപ്പി ജവാനും ആയി ഇരുന്നു അടി തുടങ്ങി.വിനു പണി കഴിഞ്ഞു വരുമ്പോ തന്നെ അത്യാവശ്യം നല്ല ഫോമിൽ ആയിരുന്നു.അങ്ങനെ നാലഞ്ച് ആളും കൂടി അടിയോടടി.. മൂന്നാല് പെഗ്ഗ് ഉള്ളിൽ പോയപ്പോതന്നെ രവിയേട്ടൻ ഫ്ലാറ്റ്..പിന്നാലെ മിച്ചറും വാരി തിന്ന് സാധനവും അടിച്ച് ഞാനും ആൻ്റപ്പനും
ഒരു വകയായി.
മദ്യം വിഷമാണെന്നു പലരും പറഞ്ഞിട്ടുണ്ടെങ്കിലും,ഇവൻ രണ്ടു തുള്ളി അകതുപ്പോയാൽ പിന്നെ തീരാത്ത സങ്കടങ്ങൾ ഇല്ല എന്നതാണ് സത്യം.രണ്ടെണ്ണം അടിച്ചാൽ പിന്നെ ഇവിടത്തെ ഇളയരാജയും ദാസേട്ടനുമൊക്കെ നമ്മൾ തന്നെയാണ്.അങ്ങനെ ഒന്നര കൂടി അടിച്ച് ഇരിക്കുമ്പോഴാണ് ഇവിടത്തെ സ്ഥിരം നിമിഷ കവികളിൽ പ്രധാനിയായ ആൻ്റപ്പൻ ആ ആവിശ്യം മുന്നോട്ട് വച്ചത്.
സാധാരണ രണ്ടെണ്ണം വീശിയാൽ സ്വയം ഗാനന്ധർവനായി മാറുന്ന ,അല്ലെങ്കിൽ പാടുന്ന ആൻ്റപ്പനെ ഇന്നൊരു ആഗ്രഹം, "രവിയേട്ടൻ ഒന്ന് പാടണം".
അതു കേൾക്കണ്ട താമസം ഞാൻ രവിയേട്ടനെ ഒന്ന് പാളി നോക്കി.അടിച്ച് കിണ്ടിയായിരിക്കുന്ന രവിയേട്ടനെ അപ്പോ കാണണ്ട കാഴ്ചയാണ്.ചെമ്പൈ സംഗീതോത്സവതിന് പാടാനിരിക്കുന്നത് പോലെയാണ് പുള്ളിടെ മട്ടും ഭാവവും കണ്ടാൽ.
ചമ്രം പടിഞ്ഞിരുന്ന് തൊണ്ടയൊന്നു ശെരിയാക്കി പാടാനുള്ള തയ്യാറെടുപ്പിലാണ് കക്ഷി.എന്നാലും ഒരു
💬 Comments
View all comments