Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 1 [Robert longdon]
വെയിറ്റ് ഇട്ടുള്ള ഇരുപ്പാണ്,ആരേലും നിർബന്ധിക്കണം അത്ര തന്നെ.
അങ്ങനെ ഒന്നര മിനിറ്റിനെ ശേഷം ഗാനഭൂഷണം പെയിൻ്റർ രവി പാടാൻ തുടങ്ങി.ബോറെന്നു പറഞ്ഞാല് പോരാ...പരമ ബോറായിരുന്നു (അതു കൊണ്ട് പാട്ട് ഏതാണെന്ന് പറയുന്നില്ല😌).
>>> 21.18
അങ്ങനെ കൊറേ നേരം എന്തോ ആലോചിച്ചിട്ട് എന്താ ആലോചിച്ചതെന്നു പോലും ഓർമയില്ലണ്ട് വെളിവില്ലാണ്ട് ഇരിക്കുമ്പോഴാണ് നായ ഒളിയിടുമ്പോലെ ആ ശബ്ദം അവിടെ ഉയർന്ന് കേട്ടത്.നോക്കിയപ്പോ വേറെ ഒന്നും അല്ല ആൻ്റപ്പൻ ഇരുന്ന് കരയുണു. ഇത് സ്ഥിരം ഉള്ളതാണ്.പണ്ടുള്ളവർ പറയുമ്പോലെ "മോങ്ങാനിരുന്ന പട്ടിടെ തലയിൽ തേങ്ങാ വീണു "എന്ന് പറഞ്ഞതുപ്പോലെയാണ് ആൻ്റപ്പൻ്റെ കാര്യം.
രണ്ടെണ്ണം അടിച്ചാൽ അവൻ കരയും .പക്ഷെ ആ കരച്ചിൽ ഇന്നിത്തിരി വയ്‌കി.സാധാരണ നേരത്തേ കരച്ചിലും പിഴിച്ചിലും കഴിഞ്ഞു വാളും വച്ച് കുട്ടപ്പനായി ഇരിക്കുന്ന ആൻ്റപ്പൻ എന്ത് കൊണ്ട് ഇന്ന് വയ്കി.എന്നതാണ് സംശയിപ്പിക്കുന്ന കാര്യം 🙄.
"നിനക്കറിയോ നീരജെ എനിക് അവളെ ഇഷ്ടാണ്.."
ഏയ്..ഇത് ഫ്രഷ് ആണല്ലോ,സാധാരണ ഇങ്ങനെ ഒരു മാറ്റർ ഇവൻ പറയതത് ആണല്ലോ.ആൻ്റപ്പൻ്റെ വായിൽ നിന്നും ഇങ്ങനെ ഒരു കാര്യം കേട്ടപ്പോ അതിനെ കുറിച്ചറിയാൻ ഉള്ളിൽ കുറച്ചധികം ആകാംക്ഷ തോന്നി.പക്ഷെ പറഞ്ഞ് കഴിഞ്ഞപ്പോൾ അവൻ്റെ തൊള്ളയിൽ തുപ്പി കൊടുക്കാനാണ് എനിക്ക് തോന്നിയത്.ഞാൻ വിചാരിച്ചു നാട്ടിലെ ഏതോ കൊച്ചാണെന്നു പിന്നെയല്ലേ മുമ്പ് ഏതോ വീട്ടിൽ പണിക്ക് പോയപ്പോൾ കണ്ട പെണ്ണാണെന്നു.
അങ്ങനെ കഠിനകഡോരമായ അണ്ടകഡാഹത്തിലെ ആൻ്റപ്പൻ്റെ ലൗ സ്റ്റോറിക്ക് വിരാമമിട്ട് ഇരിക്കുമ്പോഴാണ് ,ഇടിക്ക് ശേഷമുള്ള മഴ പോലെ രവിയേട്ടൻ പുള്ളിടെ കഥന കഥ പറയാൻ തുടങ്ങിയത്.
രവിയേട്ടൻ: എടാ.. ആൻ്റപ്പാ, കുട്ടാ...! .കൂട്ടത്തിലെ മുതിർന്ന അളെന്നു നിലയിൽ ഒരു
💬 Comments
View all comments