0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 2 [Robert longdon]

Author : Robert longdon Read All Parts 8.4K

അടുത്ത് നിറുത്തിയിരുന്ന പൾസറിൻ്റെ മേലേക്ക് വീണതും ചവിട്ട് കൊണ്ടവനും പൾസറും നിലത്തേക്ക് മറിഞ്ഞ് വീണു...! അപ്പോഴേക്കും ഒരു രണ്ട് മൂന്ന് പേര് കൂടി ഓടി വന്നെന്നെ പൊതിഞ്ഞു...! കൈ മടക്കി തലങ്ങും വിലങ്ങുമായി വീശി...! ഒറ്റ കാലിൽ കറങ്ങി തിരിഞ്ഞ് കൊണ്ട് എതിരെ വന്നവൻ്റെ മുഖം നോക്കി കൈ മുട്ട് മടക്കി രണ്ട് ഇടി വച്ച് കൊടുത്തു...! അവൻ്റെ മൂക്കിൽ നിന്ന് ചോര ഒഴുകിയിറങ്ങി...! ഒപ്പം കൈ പത്തി വിടർത്തി രണ്ട് ചെവിക്ക് സൈഡിലെക്കും ഒപ്പം ഒരറ്റ അടി...! അവൻ തല കറങ്ങി കൊണ്ട് നിലത്തേക്ക് വീണു...!

ഏറെ കുറെ അടി അതിൻ്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി നില്കുന്ന സമയത്താണ് കമ്മിറ്റിക്കാർ ഓടി കൂടി ഞങ്ങളെ പിടിച്ച് മാറ്റിയത് ...!

പിടിച്ച് മാറ്റുന്നതിനിടയിലും ദേഷ്യത്തോടെ ഞാൻ കിടന്ന് അലറി വിളിച്ചു...!

>>>8:28

ഉറക്കമുണർന്നപ്പോൾ ശരീരമാസകലം നല്ലപോലെ വേദന ഉണ്ടായിരുന്നു...! അപ്പോഴാണ് ഇന്നലെ നടന്ന അടിയുടെ കാര്യം ഓർമ്മ വന്നത്...🙃..!അപ്പോഴാണ് അമ്മ അങ്ങോട്ടേക്ക് വന്നത്...! അമ്മയെ കണ്ടപ്പോ ഉണക്കമീൻ കട്ട പൂച്ചയെ പോലെ ഞാനൊന്ന് പരുങ്ങി..!

അമ്മ : എന്താടാ ഇങ്ങനെ നോക്കണേ...! നിനക്ക് പണിക്കൊന്നും പോണ്ടെ...?

പ്രതേകിച്ചു ഞാനൊന്നും മിണ്ടിയില്ല...!

അമ്മ : ഡാ...നീരജെ...👀

പെട്ടെന്നുള്ള അമ്മയുടെ വിളിയിൽ ഞാനാകെ ഞെട്ടിപ്പോയി...!

ഞാൻ : എന്താ...?

അമ്മ : നി ഞാൻ പറയണത് വല്ലതും കേൾക്കിണ്ട...😤

ഞാൻ : അമ്മയെന്താ പറഞ്ഞത്...!🫩

അമ്മ : ഈ മുണ്ടിലങ്ങനെയാ ചളി ആയത്...?

ഇന്നലെ ഉടുത്ത കാവി മുണ്ടും ഉയർത്തിപ്പിടിച്ച് കൊണ്ട് അമ്മ ചോദിച്ചു..! അപ്പോഴാണ് അതിൻ്റെ നിറം ഞാൻ ശ്രദ്ധിച്ചത്..!

💬 Comments

View all comments