Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 2 [Robert longdon]
വന്ന മിഥുൻ്റെ അടുത്ത് ആൻ്റപ്പൻ ചോദിച്ചു.
മിഥുൻ : ബസ് ഇല്ല..! ഞാൻ വീട്ടി പോണു
ആൻ്റപ്പൻ : വീട്ടിൽ പോവാനാ..! അടുത്ത ബസ് വരും..! സ്കൂളി പോടാ..
മിഥുൻ : വേറെ ബസ് ഇല്ല..! പുണ്യാളൻ ടെസ്റ്റിനെ കേറ്റി..!
ആൻ്റപ്പൻ അവനെ വിടാൻ ഉദ്ദേശം ഇല്ലായിരുന്നു..!
ഞാൻ : പുണ്യാളനും ഇല്ലേ..!
മിഥുൻ : അത് ഒരാഴ്ച ആയി പണിക്ക് കേറ്റി..! ഞാൻ വീട്ടി പോണു..!
ഞാൻ : ഇപ്പൊ കെഎസ്ആർടിസി ഇല്ലേ..👀
ആൻ്റപ്പൻ : ആഹ്...കെഎസ്ആർടിസി ഉണ്ട് ..! നീയതിൽ പോയ മതി..!
മിഥുൻ : ഞാനൊന്നും പോണില്ല..!
മിഥുൻ ഓടാൻ തുടങ്ങിയതും ആൻ്റപ്പൻ അവൻ്റെ കയ്യിൽ പിടിച്ച് നിറുത്തി..!
ഞാൻ : ഹ..വിടടാ..! അവൻ ലീവ് ആക്കട്ടെ..
ആൻ്റപ്പൻ : അങ്ങനെ വിട്ട പറ്റില്ല..! നീയെ രവിയേട്ടനെ വിളിക്ക്..!
ഞാൻ : എന്തിന്..! ഡാ..നി പൊക്കോ..
ഞാൻ മിഥുനെ പോവാൻ വിട്ടു..! അവൻ ബാഗും തൂക്കി ഓടി..!
ആൻ്റപ്പൻ : അവനെ കരയിപ്പിക്കാ വിചരിച്ചതാ..😅
ഞാൻ : ഡേയ് സൈക്കോ..👀😱
ആൻ്റപ്പൻ : പോടാ...! നി നമ്മൾ വന്ന കാര്യം നോക്ക്..!
ഞങ്ങള് പിന്നെയും അവളെ നോക്കാൻ തിരിഞ്ഞതും അവളെ ബസ് സ്റ്റോപ്പിൽ എങ്ങും കാണുന്നില്ല..!
ഞാൻ : അവളെവിടെ👀..?
ആൻ്റപ്പൻ : എനിക്കറിയോ..! ദേ അങ്ങോട്ട് നോക്കടാ.!
വേറെ ഏതോ ചേച്ചിയോട് സംസാരിച്ച് തിരിച്ച് നടക്കാനൊരുങ്ങിയ നീതുനെ പിന്നെയും കണ്ടു..!
ആൻ്റപ്പൻ : അളിയാ..ഞാനൊരു ഐഡിയ പറയട്ടെ..?💡
ഞാൻ : എന്ത് ഐഡിയ..👀
ആൻ്റപ്പൻ : നീയവളെ സ്കൂളിൽ കൊണ്ട് വിട്..!
💬 Comments
View all comments