0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]

Author : Robert longdon Read All Parts 7.9K

: എങ്ങോട്ട്..🧐

അമ്മ എന്നെ ചൂഴ്ന്നു നോക്കി..!

നീരജ് : എങ്ങോട്ട് ചോദിച്ചാ..! മാമൻ പറഞ്ഞ പണിയില്ലെ അത്..🙂

സെറ്റിയിലിരുന്ന അമ്മ വേഗം റിമോട്ട് ടേബിളിൽ വച്ച് എൻ്റെ അടുത്തേക്ക് വന്നു..! പണി പാളിയൊ എന്നായിരുന്നു എൻ്റെ സംശയം..! അമ്മ എൻ്റെ അടുത്തേക്ക് വന്നു..!

അമ്മ : നന്നായടാ...മോനേ..😊..! ഇന്നും കൂടി മാമൻ ഇതും പറഞ്ഞ് വിളിച്ചുള്ളൂ..!

നീരജ് : ഉം..🙂

അമ്മ : ഞാനെന്നാ ഏട്ടനെ വിളിച്ച് പറയട്ടെ..!

നീരജ് : ആ..

എൻ്റെ തീരുമാനം അറിഞ്ഞതും അമ്മ മാമനെ വിളിച്ച് കാര്യം പറഞ്ഞു..! മാമനാണെ അത് കേൾക്കാൻ ഇരുന്നത് പോലെയായിരുന്നു..! രണ്ടു ദിവസത്തിനുള്ളിൽ പെട്ടിയും കിടക്കയും കെട്ടി പൂട്ടി അങ്ങോട്ട് എത്താനായിരുന്നു മാമൻ്റെ ഓർഡർ..! പിറ്റേന്ന് പണിക്ക് പോയപ്പോ അശോകനും ഉണ്ടായിരുന്നു പണിക്ക്..! എല്ലാരോടും കൂടി ചായ കുടിക്കുന്ന സമയത്തായി ഞാൻ കാര്യം പറഞ്ഞു..! എന്നോടുള്ള സ്നേഹം കൊണ്ടാണോ പണിക്കിനി തൊട്ട് ഒരാളുടെ എണ്ണം കുറയുവല്ലോ ഭഗവാനെ എന്ന് കരുതിയിട്ടാണോ എന്തോ..! വൈകുന്നേരം പണി കഴിയുന്നത് വരെ വായിൽ തോന്നിയതൊക്കെ അവന്മാർ പറഞ്ഞിട്ടുണ്ട്..! ചായ കുടിക്കൂ ശേഷം റേഞ്ച് പോയത് പോലെ എല്ലാരും ഡൗൺ ആയിരുന്നു..!

>>>7:28

( പിറ്റേന്ന് രാവിലെ )

ഇന്ന് വൈകീട്ടുള്ള ബസ്സിനെ പോവാം എന്നായിരുന്നു തീരുമാനം..! അതാവുമ്പോ രാവിലെ അവിടെ എത്തുന്ന രീതിയിൽ സെറ്റ് ചെയ്യാ കരുതി..! രാവിലെ അശോകനും ഞാനും ആൻ്റപ്പനും കൂടി അമ്പലത്തിൽ ഒന്ന് പോയി..! സാധാരണ പതിവില്ലാത്ത ഒന്നാണീ തൊഴൽ എങ്കിലും എന്തോ ഒന്ന് ഭഗവാനെ കണ്ട് എല്ലാത്തിനും നന്ദി പറഞ്ഞേക്കാം എന്ന് കരുതി..!

💬 Comments

View all comments