0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]

Author : Robert longdon Read All Parts 4693

: അവള് പോയി മുത്തശ്ശി..! വെറുതെ നമ്മള് ഓരോന്ന് ആലോചിക്കാതെ പറഞ്ഞ് പോയി..! ഇപ്പൊ തോന്നാ വേണ്ടാന്ന്...

നീരജ് തിരിഞ്ഞപ്പോഴാണ് തന്നെയും മുത്തശ്ശിയേയും കൂടാതെ മറ്റൊരു ആള് കൂടി ആ മുറിയിൽ ഉണ്ടായിരുന്നു എന്നത് കണ്ടത്..! സത്യത്തിൽ ലീല ആ മുറിയിൽ ഉള്ള കാര്യം നീരജിന് അറിയില്ലായിരുന്നു..! ലീലയെ കണ്ടപ്പോ പറയാൻ വന്ന ബാക്കി കാര്യങ്ങൾ അവൻ വിഴുങ്ങി..! അല്ലെങ്കിലും ഇക്കാര്യം മുത്തശ്ശിക്കും നീരജിനും ഇടയിൽ മാത്രം അറിയാവുന്ന ഒന്നാണല്ലോ...! നീരജ് മുത്തശ്ശിയെ പതിയെ എടുത്ത് വീൽ ചെയറിലേക്ക് ഇരുത്തി..! എന്നിട്ട് ഒന്നും അറിയാത്തത് പോലെ വീൽ ചെയറും ആയി ഹാളിലേക്ക് പോയി..! നീരജ് പറഞ്ഞ കാര്യങ്ങള് വളരെ വ്യക്തമായി തന്നെ ലീല കേട്ടിരുന്നു..! അതോണ്ട് തന്നെ നീരജ് പോകുന്നതും നോക്കി ലീല ഇരുന്നു..!

.

.

.

.

നീരജ് : ഇപ്പൊ തോന്നുവാ ആ കുട്ടിയോട് ഒന്നും പറയണ്ടായിരുന്നു എന്ന്..!

മുത്തശ്ശി ഒന്നും മിണ്ടിയില്ല..!

നീരജ് : മുത്തശ്ശിക്ക് ഒന്നും പറയാൻ ഇല്ലേ..!

നീരജ് മുത്തശ്ശിയെ തോണ്ടി..!

മുത്തശ്ശി : ഞാനിപ്പോ എന്താ പറയാ..!

നീരജ് : ഞാനിപ്പോ എന്താ പറയാന്ന..! മുത്തശ്ശി അല്ലേ എന്നെ സപ്പോർട്ട് ചെയ്ത് ഈ വഴിക്കാക്കിയത്..!

മുത്തശ്ശി : അത് ശെരിയാണ്..എന്നാലും..🙂

നീരജ് : 😕

മുത്തശ്ശി : ആ കുട്ടി അപ്പൊ ഇനി വരില്ലേ..?👀

നീരജ് : അതറിയില്ല..! സൊസൈറ്റിയിലെ ചേച്ചിയാണ് പറഞ്ഞത് കൃഷ്ണ പോയെന്ന്..! ഞാൻ നോക്കിയപ്പോ കൗണ്ടറിൽ വേറെ ഏതോ പുതിയ ചേച്ചി ഇരിക്കുന്നു..😐

മുത്തശ്ശി : അതെയോ..? അപ്പൊ ഇനി എന്താപ്പൊ ചെയ്യാ..😕

നീരജ് : ഞാൻ ഒന്ന് ഇറങ്ങി തപ്പിയാലോ..👀

മുത്തശ്ശി നീരജിന് നോക്കി..!

നീരജ് : ഞാനല്ല ..! കിച്ചുനെ അറിയാവുന്ന ഏരിയ വല്ലതും ആണെങ്കിൽ അവൻ നോക്കിക്കോളും അവനെ അവളെ അറിയാലോ..!🤗

മുത്തശ്ശി : ആ കുട്ടിയെ ഇനിയും കാണാതെ ഇരിക്കൊന്നുലാലൊ..! ഇനി കാണുമ്പോ ശരിക്കും മുഖത്ത് നോക്കി അങ്ങ് ധൈര്യായിട്ട് ചോദിക്ക്..😊

നീരജ് : 😘

( പിറ്റേന്ന് രാവിലെ..)

നീരജ് : ഇതിനെ ഒടുക്കത്തെ തണുപ്പ് ആണല്ലോ..!

💬 Comments

View all comments