Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]
കൂളായി..!
കണ്ടക്ടർ : ടിക്കറ്റ്...😠
നീരജ് : ഇരുപത്തിൻറെ നോട്ട് കണ്ടക്ടർക്ക് നേരെ നീട്ടി..😡
നിനക്കുള്ള പണി ഞാൻ തരുന്നുണ്ട് എന്നല്ലേ ആ നോട്ടത്തിൻ്റെ അർഥം..! നീരജ് കണ്ടക്ടറെ ഇരുത്തി നോക്കി..! എന്നിട്ട് പിന്നിലേക്ക് നീങ്ങി നിന്നു..!
നീരജ് പിന്നെയും കൃഷ്ണയെ നോക്കി, പുള്ളിക്കാരിയുടെ മുഖത്ത് ഇപ്പൊ ദേഷ്യമാണൊ അതോ പുച്ഛമാണൊയെന്ന് നീരജിന് മനസിലായില്ല..! അടുത്ത സ്റ്റോപ്പിൽ ഇറങ്ങാനായി കൃഷ്ണ ഇരുന്ന സീറ്റിന് പുറകിലെ ആൾ എഴുന്നേറ്റതും നീരജ് അങ്ങോട്ടേക്ക് കയറി ഇരുന്നു..! കൃഷ്ണയുടെ പുറകിലായി ഇരുന്ന് കൊണ്ട് നീരജ് കൃഷ്ണയെ എത്തി വലിഞ്ഞ് നോക്കി..!
കൃഷ്ണ അപ്പൊ പുറത്തേക്ക് നോക്കി ഇരിക്കുവായിരുന്നു, കാറ്റിൽ അവളുടെ മുടി പാറി പറന്നു..! വെയിലിൻ കണം പാറി നടന്ന മുടികൾക്ക് പൊന്നിൻ നിറം നൽകി..! ഒരു സ്വപ്നം കണക്കെ നീരജ് കൃഷ്ണയെ തന്നെ നോക്കിയിരുന്നു..! ബസ്സിലെ സ്പീക്കറിൽ നിന്നും ഉയർന്ന ശബ്ദത്തിൽ പാട്ട് മുഴങ്ങി കേട്ടു...
"..അടക്കത്തിലെങ്കിലും പിടക്കുന്ന നെഞ്ചിലെ
അണികൂട്ടിലെ ഇണപ്പൈങ്കിളി ചിലക്കുന്ന കേട്ടു ഞാൻ
മഞ്ഞു കൊള്ളുമീ ഇന്ദുലേഖയെ മാറിലേറ്റുവാൻ നീയില്ലേ
ഒരു കുഞ്ഞു പൂവിനിണ പോലെ എന്നരികിൽ ഉള്ള തുമ്പിയോ നീയല്ലേ
എന്നെന്നോ നാണം കൊണ്ടേ ഏതോ മന്ദാരം..
മനോഹരീ രാധേ രാധേ മുരാരിയിന്നെവിടെ പെണ്ണേ
ഇണങ്ങിയോ കണ്ണൻ തന്റെ ഇണങ്ങുവാൻ ചെല്ല് ചെല്ല്
മുകുന്ദന്റെ ഓമൽ ചുണ്ടിൽ മുളം തണ്ടു മൂളി പൊന്നേ
മനസ്സിന്റെ ഉറികളിലൂറിയ സുഖനവനീതം പകരാൻ നില്ല് (കാത്തിരുന്ന...)
.
.
.
.
പാട്ടും കേട്ട് അവളെയും നോക്കിയിരുന്നു ബസ്സ് സ്റ്റാൻഡ് എത്തിയത് നീരജ് അറിഞ്ഞില്ല..! സീറ്റിൽ നിന്നും എഴുന്നേറ്റപ്പോൾ
💬 Comments
View all comments