Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]
കൃഷ്ണ കാണുന്നത് തന്നെ തന്നെ നോക്കിയിരിക്കുന്ന നീരജിന് ആണ്..! കയ്യിൽ അഞ്ച് രൂപ കോയിൻ കൊണ്ട് അവൾ മെല്ലെ സീറ്റ് കമ്പിയിൽ കൊട്ടി ശബ്ദം ഉണ്ടാക്കി..! നീരജ് കണ്ണ് മിഴിച്ച് കൊണ്ട് കൃഷ്ണ ഇറങ്ങി പോകുന്നത് നോക്കിയിരുന്നു..! കൃഷ്ണ ബസ്സിനെ പുറത്തേക്ക് ഇറങ്ങിയതും വെടിക്കൊണ്ട പന്നിയെ പോലെ നീരജ് വേഗം ബസിൽ നിന്നും ഇറങ്ങി..! കൃഷ്ണ ഫൂട്ട് പാത്തിലേക്ക് നടക്കാൻ തുടങ്ങിയതും..നീരജ് പിന്നിൽ നിന്നും വിളിച്ചു..!
നീരജ് : കൃഷ്ണാ...
നീരജിൻ്റെ വിളി കേട്ട് കൃഷ്ണ തിരഞ്ഞ് നോക്കി..! നീരജ് വേഗം നടന്ന് അവളുടെ അടുത്തേക്ക് എത്തി..!
നീരജ് : ഞാൻ സൊസൈറ്റിയിൽ വന്നിരുന്നു..! കൃഷ്ണയെ കുറച്ച് നാളായി കണ്ടില്ല..!
നീരജ് കൃഷ്ണയെ നോക്കികൊണ്ട് പറഞ്ഞു..!
നീരജ് : ഞാൻ മുൻപ് പറഞ്ഞ കാര്യം , അതിനെ കൃഷ്ണ മറുപടി ഒന്നും പറഞ്ഞില്ല..!
കൃഷ്ണ ഒന്നും മിണ്ടാതെ നീരജിന് തന്നെ നോക്കി പകച്ച് നിന്നു..!
നീരജ് : അല്ല കുഴപ്പം ഇല്ല പിന്നീട് പറഞ്ഞാ മതി..! ഇഷ്ടം ആണെങ്കിലും അല്ലെങ്കിലും പറയാൻ മടിക്കണ്ടാ..! നാളെ സൊസൈറ്റിക്ക് വരോ..സംഗതി പോസിറ്റീവ് ആണെങ്കിൽ ആ പച്ച ചുരിദാർ ഇടാൻ പറ്റോ..😊
കൃഷ്ണ എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും നീരജ് തിരികെ നടന്നു..! കൃഷ്ണയുടെ കണ്ണുകൾ ചെറുതായി നിറഞ്ഞു...
അത് നീരജ് കാണാതെ ഇരിക്കാൻ കൃഷ്ണ പരമാവധി ശ്രമിച്ചു..!
.
.
.
.
കിച്ചു : ശരിക്കും സംസാരിച്ചാ..!
നീരജ് : ആന്ന്...അതല്ലേ നായി നിന്നോട് ഇത്ര നേരം ആയിട്ടും പറഞ്ഞോണ്ട് ഇരിക്കുന്നത്..!
കിച്ചു : എന്നിട്ട് ആ ചേച്ചി എന്ത്
💬 Comments
View all comments