0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]

Author : Robert longdon Read All Parts 7.1K

: ഇല്ല അത് വേണ്ട..! ഇരുപത് ആണേലും കടം കടം തന്നെ അല്ലെ..

അത്രയും പറഞ്ഞ ശേഷം നീരജ് തൊട്ടടുത്ത ബസ്സ് സ്റ്റോപ്പിൽ ഇറങ്ങി..

ബസ്സ് സ്റ്റോപ്പിൽ ആളിറങ്ങിയ ശേഷം ബസ്സ് മുന്നോട്ട് എടുത്തു..! നീരജ് പിന്നിലേക്ക് നടന്നപ്പോ കൃഷ്ണ ബസ്സിൽ നിന്നും പുറത്തേക്ക് എത്തി വലിഞ്ഞു നോക്കി..!

.

.

.

.

കിച്ചു : നിങ്ങള് നല്ല ആളാണ്..! എല്ലാം നിറുത്തി പറഞ്ഞിട്ട് പിന്നെയും പിന്നാലെ പോയാ..

നീരജ് : ഏയ്...ഞാനാ പൈസ കൊടുക്കാൻ പോയതല്ലേ..😌

കിച്ചു : അതിനെ ബസ്സിൻ്റെ പുറത്ത് നിന്ന് കൊടുത്താ പോരെ..! ഇല്ലേ നാളെ സൊസൈറ്റിയിൽ പോകുമ്പോ കൊടുക്കായിരുന്നില്ലേ..😐

നീരജ് : അതിനൊരു ത്രിൽ ഇല്ലടാ..🤗

കിച്ചു : ബസ്സിൽ കയറി എവിടം വരെ പോയി..?

നീരജ് : ഞാൻ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി..! ഒരു ചെറിയ സാധനം അതിൽ എഴുതി പിടിപ്പിക്കാൻ ഉണ്ടായിരുന്നു..! അതാ പെട്ടെന്ന് ബസ്സിൽ കയറിയത്..😌😅

കിച്ചു : റിസർവ് ബാങ്ക് എഴുതുന്നതിന് അപ്പുറത്ത് നിങ്ങടെ കൂടെ എഴുത്തെ അതിൽ ബാക്കി ഉണ്ടായിരുന്നുള്ളൂ..!😏

കിച്ചു സ്പ്രൈട് നീരജിൻ്റെ കയ്യിൽ നിന്നും വാങ്ങി..! ഒരു കവിൾ അത് കുടിച്ച ശേഷം കിച്ചു ഗ്യാസ് വിട്ടു..!

കിച്ചു : അതിരിക്കട്ടെ എന്താ എഴുതിയത്..! സോറി എന്നാ..

നീരജ് : അതിനിപ്പോ സോറി പറയാൻ മാത്രം ഞാൻ ഒന്നും ചെയ്തിലല്ലോ ബാലാ..😅

കിച്ചു : പിന്നെ എന്താ എഴുതിയത്..

നീരജ് : തമിഴിൽ പറയുവാണേ " നാൻ ഉന്നേ കാതലിക്കിറേ.."! പക്ഷെ ഞാൻ എഴുതിയത് ഐ ലൗ യൂ..എന്നാ😁

💬 Comments

View all comments