Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]
കൂട്ടിയതും പെട്ടിയിൽ നിന്നും പുതിയൊരു,അത്യാവശ്യം വൃത്തിയുള്ള മഞ്ഞ കളർ പുരണ്ട ഇരുപതിൻ്റെ ഒരു പച്ച നോട്ട് കൊടുത്തു..!
നീരജ് അതും കൊണ്ട് ബസിലേക്ക് ചാടി കയറി..!
കിച്ചു : അണ്ണാ ഞാൻ കേറിയില്ല..🙂
പുറകിൽ നിന്നും കിച്ചു ഉറക്കെ വിളിച്ച് പറഞ്ഞു..! സ്കൂൾ വിദ്യാർത്ഥികൾ ഉള്ളത് കൊണ്ട് അത്യാവശ്യം ചെറിയ തിരക്ക് ആ ബസ്സിൽ അപ്പൊ ഉണ്ടായിരുന്നു..!
നീരജ് : ഡാ...മോനെ ഒരു ഗ്യാപ്പ് തന്നേടാ..😊
നീരജ് പിള്ളേരെ മാറ്റി കൊണ്ട് ഉള്ളിലേക്ക് കടന്നു..! എന്നിട്ട് പതിവ് പോലെ കൃഷ്ണ ഇരുന്ന സീറ്റിൻ്റെ അടുത്ത കമ്പി വരെ എത്തി..! നീരജിൻ്റെ ശബ്ദം കേട്ടതും കൃഷ്ണ തിരിഞ്ഞ് നോക്കി..! ശേഷം മുന്നിലോട്ട് ശ്രദ്ധ തിരിച്ചു..!
നീരജ് : ഡാ.. ഉണ്ണി ഒരു പേന ഉണ്ടേൽ താടാ..!
മുന്നിൽ നിന്ന പയ്യനോട് നീരജ് ചോദിച്ചു..! ആ പയ്യൻ പേന കൊടുത്തതും നീരജ് എന്തോ ആ ഇരുപത് രൂപ നോട്ടിൽ എഴുതി..! നോട്ട് മടക്കി പേന ആ പയ്യനെ തന്നെ തിരിച്ചു കൊടുത്തു..! ശേഷം അടുത്ത സ്റ്റോപ്പിൽ ഇറങ്ങാനായി നീരജ് ബെൽ അടിച്ചു..
നീരജ് : ഡാ...ഉണ്ണി ആ ചേച്ചിയെ വിളിക്കടാ..!
മുന്നിൽ നിന്ന ചെറിയ ഒരു പയ്യനോട് നീരജ് പറഞ്ഞു..!
പയ്യൻ : ചേച്ചി ആ ചേട്ടൻ വിളിക്കുന്നു..
കൃഷ്ണ നീരജിന് തിരിഞ്ഞ് നോക്കി..! നീരജ് ആ ഇരുപതിൻ്റെ നോട്ട് കൃഷ്ണയ്ക്ക് നീട്ടി..!
കൃഷ്ണ : 👀
നീരജ് : അന്ന് തന്നില്ലേ ഒരു ഇരുപത് രൂപ ..
കൃഷ്ണ അത് കയ്യിൽ വെച്ചോ എന്ന് ആംഗ്യം കാട്ടി..!
നീരജ്
💬 Comments
View all comments