Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]
കാലും പൈപ്പിൻ്റെ ചുവട്ടിൽ കഴുകി..! ശേഷം കൈപ്പത്തിയില് വെള്ളം പിടിച്ചിട്ട് മുഖവും കഴുകി..! മുഖത്തെ വെള്ളം കൈ വിരലുകൾ കൊണ്ട് വകഞ്ഞു കളഞ്ഞു..!
ബിന്ദു : ഇന്നാടാ...
ബിന്ദു ചേച്ചി നീരജിന് നേരെ തുടയ്ക്കാൻ തോർത്ത് നീട്ടി..! നീരജ് അതും വാങ്ങി കയ്യും കാലും തുടച്ച ശേഷം അത് ചെയറിൻ്റെ കയ്യിൽ തൂക്കിയിട്ടു..!
ബിന്ദു : അതെടുത്ത് അശയിൽ വിരുത്തിയിടടാ ..!
നീരജ് : അശയാ...,🤭..! അത് അഴയാണ്...! 😅
ബിന്ദു : ഞങ്ങള് അശായെന്നാ പറയാ..! അതെന്തോ ആവട്ടെ മോൻ അത് മര്യാദയ്ക്ക് ഇട്ടേ..
നീരജ് : ഒന്ന് ഇട് ചേച്ചി..! ആഹ്..ഇപ്പൊ തന്നെ ടൈം ആയി ഞാൻ പോട്ടെ..!
നീരജ് നേരെ കോട്ടേഴ്സിലേക്ക് പോയി..! അപ്പൊ പത്രം നോക്കിക്കൊണ്ട് സിറ്റൗട്ടിൽ ശോഭമ്മ ഇരിപ്പുണ്ടായിരുന്നു..! ഒപ്പം ഫോണും നോക്കി ആ പെടലിയും...!
നീരജ് : ശോഭമ്മെ...!
നീരജിൻ്റെ വിളികേട്ട് ശോഭ പത്രം മടക്കി വച്ചു എഴുന്നേറ്റു..! കണ്ണട ഊരി പത്രത്തിൻ്റെ മേലെ വച്ചു..!
നീരജ് : ജാതിക്ക ഒക്കെ വാരി അവിടെ കൊണ്ട് വച്ചിട്ടുണ്ട്..! സമയായി ഞാൻ അച്ചുവിന് വിളിക്കാൻ പോണു..! എന്തേലും പ്രതേകം വാങ്ങാൻ ഉണ്ടോ..?
ശോഭമ്മ : പ്രതേകിച്ച് വാങ്ങാൻ ഒന്നും ഇല്ലടാ..! എന്തേലും വാങ്ങണോന്ന് ബിന്ദുവിനോടൊന്നും ചോദിക്കായിരുന്നു..!
നീരജ് : ഓക്കേ...👍
നീരജ് ഗാർഡനിലൂടെ കോട്ടേഴ്സിലേക്ക് നടന്നു..!
പോകുന്നതിനിടെ കാറ്റത്ത് മറിഞ്ഞ് വീണ ചെറിയ പൂച്ചട്ടികൾ നേരെ വെച്ചു..! പുറത്തേക്ക് തള്ളി നിന്നതും ഒടിഞ്ഞതുമായി കൊമ്പുകൾ നേരെയാക്കി..! ശേഷം നീരജ് കോട്ടേഴ്സിലേക്ക് നടന്നു..
💫
ശോഭാൻ്റി : ഇത് കൊറെ നേരായല്ലോ ഈ ക്യാമറയും നോക്കി ഇരിക്കാൻ തുടങ്ങിയിട്ട്..👀
ക്യാമറ ഓണാക്കി അതും നോക്കിയിരുന്ന ലീലയോടായി ആൻ്റി ചോദിച്ചു..!
ലീല : ഈ ബെൽറ്റ് ഇട്ടപ്പോ എന്തോ പോലെ ആൻ്റി..! നോക്കിയേ നെറ്റിയിലെ മുറിവും കണ്ട ...🙂
ശോഭാൻ്റി : ഓ...അതൊരു ചെറിയ മുറിയല്ലേ..! അതൊക്കെ പെട്ടെന്ന് ഉണങ്ങും..!
ലീല : അതുണങ്ങിയാലും ആ പാട് അവിടെ തന്നെ കാണും..!
ശോഭാൻ്റി : അതൊന്നും അറിയുന്നത് പോലുമില്ല..! ഈ ആഴ്ച അല്ലെ ഹോസ്പിറ്റലിൽ
💬 Comments
View all comments