Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]
: ഓക്കേ മിസ്സ്..! മിസ്സിൻ്റെ ക്ലാസ് നടക്കട്ടെ..!
മിസ്സും തിരിച്ച് ഓകെ പറഞ്ഞ് ചിരിച്ചു..നീരജ് തിരിച്ച് നടന്നു..! ആരെ എങ്ങിനെ കയ്യിലെടുക്കണമെന്ന് ഈ നീരജിനറിയാം..! നീരജ് ബൈക്കിൽ കയറി വണ്ടി സ്റ്റാർട്ട് ആക്കി..! ജനൽ പഴുതിലൂടെ അച്ചു നീരജിന് തുറിച്ച് നോക്കി, നീരജിൻ്റെ മുഖത്ത് അപ്പോഴും പുച്ഛം മാത്രം..!
>>>15:36
നീരജ് : അല്ല ചേച്ചി ഇത് ഉണക്കാൻ ഇടണ്ടെ..?
ജാതിക്ക പെറുക്കി കൂട്ടുന്നതിനിടയിൽ നീരജ് ബിന്ദു ചേച്ചിയോട് ചോദിച്ചു..!
ബിന്ദു : ആദ്യം നീയത് പെറുക്കി കൂട്ട്..!
നീരജ് : ഓകെ...ടൈം അപ്പ്..! ചേച്ചിക്ക് ഒറ്റയ്ക്ക് പെറുക്കിക്കൊ ടാ..!
കൈ രണ്ടും തട്ടി അതിലെ മണ്ണ് കുടഞ്ഞു കളഞ്ഞുകൊണ്ട് നീരജ് പറഞ്ഞു..!
ബിന്ദു : 👀
നീരജ് : ദേ സമയമായി..! നാല് മണിയാവുമ്പോഴേക്കും സ്കൂൾ എത്തണ്ടെ അച്ചുവിന് വിളിച്ചിട്ട് വരണ്ടെ..!
നീരജ് ഫോൺ ഡിസ്പ്ലേ ബിന്ദു ചേച്ചിയുടെ നേർക്ക് തിരിച്ചു..!
ബിന്ദു : സമയം പോയതറിഞ്ഞില്ല..!😅
നീരജ് : പക്ഷേ ഞാൻ കുറേ പാട് പെട്ടിട്ടാ സമയം തള്ളി നീക്കിയത്..!
ബിന്ദു : കുഴി മടിയാ...! ശരി ഇതങ്ങോട്ടേക്ക് തള്ളി കൊണ്ട് പൊക്കൊ..
നീരജ് അറബാനയും തള്ളിക്കൊണ്ട് ചായപ്പിൻ്റെ ഭാഗത്തേക്ക് നടന്നു..!
നീരജ് : ഇതിവിടെ തട്ടിയിടണോ ചേച്ചി...?
ബിന്ദു : വേണ്ടടാ..! അത് അങ്ങനെ തന്നെ വെച്ചാമതി..!
നീരജ് : ഓക്കേ...👍
നീരജ് കയ്യും കാലും പൈപ്പിൻ്റെ ചുവട്ടിൽ കഴുകി..! ശേഷം കൈപ്പത്തിയില് വെള്ളം പിടിച്ചിട്ട് മുഖവും കഴുകി..! മുഖത്തെ വെള്ളം കൈ വിരലുകൾ കൊണ്ട് വകഞ്ഞു കളഞ്ഞു..!
ബിന്ദു : ഇന്നാടാ...
💬 Comments
View all comments