Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 6 [Robert longdon]
മോഡലേഷൻ കിച്ചുവിനെ ചെറുതായി അമ്പരപ്പുണ്ടാക്കി..
കിച്ചു : ( ഭഗവാനെ മലാഖയുടെ രൂപമുള്ള ഒരു വള്ളി ആയിരുന്നോ ഇത്..🙂 )
കിച്ചു : അല്ല , കരിക്ക് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാ ...
ടെൻഷൻ ആയത് കൊണ്ടാണോ എന്തോ കിച്ചു വായിൽ വന്നത് സെൻസർ ബോർഡിന് പോലും കാണിക്കാതെ ഡയറക്ട് ആയി റിലീസ് ചെയ്തു..
ലീല : എൻ്റെ ആരോഗ്യം നോക്കാൻ എനിക്കറിയാ..! അതിനെ വെളിയിൽ നിന്നുള്ള ആരും വരണ്ടാ..!
ലീല നിന്ന് പൊട്ടിത്തെറിക്കാൻ തുടങ്ങി..!
കിച്ചുവിൻ്റെ കയ്യിലിരുന്ന് കരിക്ക് വിറച്ചു..! അല്ല കിച്ചു വിറച്ചു എന്ന് വേണം പറയാൻ..ലീലയുടെ മറുപടി കേട്ട് കിച്ചു അന്തം വിട്ടു..! പുറമേ നിന്നും കാണുന്ന ലൂക്കെ ഉള്ളൂ ഇവളാളൊരു വെകിളി ആണെന്ന് അപ്പോഴാണ് കിച്ചുവിനെ മനസിലായത്..! അപ്പോഴാണ് തേഡ് ഡൈമെൻഷനിൽ നിന്നെന്ന പോലെ നീരജ് കിച്ചുവിനൊട് മുൻപ് പറഞ്ഞ കാര്യങ്ങള് ഓർമ വന്നത്..!
" അതൊരു താടകയാണ് , പുറമെ നിന്നും കാണുന്ന ലൂക്കെ ഉള്ളൂ..! മുട്ടാൻ പോയ നമ്മടെ വില കൂടി പോവും..! ഇമ്മാതിരി ഐറ്റത്തിനെ ഒന്നും വെറുതെ തന്നാൽ പോലും വാങ്ങരുത്..! കണ്ടാ പാവം കയ്യിലിരിപ്പൊ ..പൂതനയുടേത്..! "
മുൻപ് എങ്ങോ നീരജ് പറഞ്ഞ കാര്യം കിച്ചുവിൻ്റെ കാതുകളിൽ മുഴങ്ങി കേട്ടു..!
കിച്ചു : ( അണ്ണാ...നിങ്ങള് പറഞ്ഞതാ ശെരി..ഇതൊരു മാരണമാണ്..☹️ )
കിച്ചുവിന് ഏത് നേരത്താണാവോ കരിക്ക് വെട്ടി കൊടുക്കാൻ തോന്നിയത്..! എന്തായാലും അവൻ്റെ ഒരു ടൈം നല്ല ബെസ്റ്റ് ടൈം..( ബൈ ദി ബൈ കരിക്ക് കുടിക്കുന്നത് സ്ത്രീകളുടെ ആരോഗ്യത്തിന് നല്ലതാണ് എന്ന് പറയപ്പെടുന്നു..!
💬 Comments
View all comments