0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 6 [Robert longdon]

Author : Robert longdon Read All Parts 4.5K

തന്നെയാ അച്ചു..

അച്ചുവിൻ്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് ബിന്ദു ചേച്ചി ഇടയിൽ കയറി..!

അച്ചു : എനിക്ക് അത് മതിയമ്മ..😒

ബിന്ദു : അച്ചു ദേ വാശിക്കാണിക്കാതെ അത് കുടിച്ചേ..😤

ശോഭമ്മ : ആ വിട് ബിന്ദു കരിക്ക് തന്നല്ലെ..! ഡാ..മോനെ ആ കരിക്ക് ഇങ്ങ് തന്നെ ..! എന്നിട്ട് അവള് പറയണത് ഒന്ന് വെട്ടിക്കൊടുക്കണേ..😊

കിച്ചു : ( കുട്ടി പിശാശ് )..🙂

കിച്ചു കയ്യിലെ കരിക്ക് ശോഭമ്മയക്ക് കൊടുത്തു..! ശേഷം അച്ചു പറഞ്ഞതനുസരിച്ച് അവൻ വീണ്ടും അതേ കുലയിൽ നിന്നും മറ്റൊരു കരിക്ക് കൂടി വെട്ടി..അച്ചുവിന് കൊടുത്തു..

ശോഭ : എന്തായാലും വെട്ടിയില്ലേ..ഒന്നുകൂടി വെട്ടിക്കോടാ..

കിച്ചു ഒരു കരിക്ക് കൂടി വെട്ടി അത് ശോഭമ്മയ്ക്ക് നീട്ടി..! ശോഭമ്മ അത് ബിന്ദു ചേച്ചിക്ക് കൊടുത്തു..

ശോഭ : കുടിച്ചോടി നല്ലതാ..😊..! നീയും വേണേൽ ഒന്ന് വെട്ടി കുടിച്ചോടാ..

ശോഭമ്മ കിച്ചുനോട് പറഞ്ഞു..! ആ നേരത്തായിരുന്നു എന്തോ ഫോൺ കോളോ മറ്റോ വിളിച്ച് കഴിഞ്ഞ് ലീല അങ്ങോട്ടേക്ക് വന്നത്..! കിച്ചു വീണ്ടും ഒരു കരിക്ക് കൂടി വെട്ടി എന്നിട്ട് അത് ഒരു ചെറിയ ചിരിയോടെ ലീലയുടെ നേരെ നീട്ടി..!

ലീല : എന്തായിത്..👀

കിച്ചു : കരിക്ക്..😊

ലീല : അത് മനസിലായി കയ്യിലുള്ളത് കരിക്കാണന്ന്..! ആർക്കാ..

കിച്ചു : അല്ല കുടിക്കാൻ..! കരിക്ക് കുടിക്കുന്നത് നല്ലതാ🙂

ലീല : ഞാൻ പറഞ്ഞോ തന്നോട് എനിക്ക് കുടിക്കാൻ കരിക്ക് വേണന്ന്..

കിച്ചു : അല്ല ചേച്ചി

ലീല : ആരാടാ നിൻ്റെ ചേച്ചി...😤

ലീലയുടെ സംസാരത്തിലെ സൗണ്ട്

💬 Comments

View all comments