0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 6 [Robert longdon]

Author : Robert longdon Read All Parts 4.5K

കിച്ചു പല്ല് കടിച്ചു കൊണ്ട് അച്ചു കേൾക്കാൻ പാകത്തിന് പറഞ്ഞു..! ഇതെങ്ങാനും വീടിന് പുറത്ത് വച്ച് വേറെ ആരേലും ആണ് വിളിച്ചതെങ്കിൽ ഉറപ്പായും അവനവരെ വലിച്ച് കീറിയേനെ...

ശോഭമ്മ : ഡാ...അമ്മ അവിടെ ഒറ്റയ്ക്കാ..! നീയൊന്ന് ഇങ്ങോട്ട് കൊണ്ട് വരൊ..!🤗

നീരജ് : എന്തിനാണ് അവിടെ ഇരുന്നോട്ടെ..! ഇതിപ്പോ കഴിഞ്ഞ എല്ലാരും അങ്ങോട്ട് അല്ലെ പോണത്..

ശോഭമ്മ : ഒന്ന് കൊണ്ട് വാടാ..! അത് വരെ അമ്മ അവിടെ ഇരിക്കണ്ടേ..

നീരജ് : ഡാ..ഇപ്പൊ വരാ..!

ശോഭമ്മ പറഞ്ഞത് കേട്ട് നീരജ് മുത്തശ്ശിയെ കൊണ്ട് വരാൻ പോയി..!

കിച്ചു : ഞാനും വരണു..🙂

നീരജ് പോകുന്നത് കണ്ട് കിച്ചു പറഞ്ഞു..!

നീരജ് : ഇപ്പൊ വരാടാ..

അച്ചു : കരിക്ക്....🔊

അച്ചു ഉറക്കെ വിളിച്ച് പറഞ്ഞു..!

നീരജ് : ഡാ...ഒരു കരിക്ക് വെട്ടിക്കൊടുക്കവൾക്ക്..

നീരജ് കിച്ചുവിനോട് പറഞ്ഞു കൊണ്ട് നടന്ന് പോയി..! കിച്ചു വാ കത്തി എടുത്തു അതിൻ്റെ വാ ഭാഗത്ത് തൊട്ടുകൊണ്ട് മൂർച്ച നോക്കി..!

അച്ചു : കരിക്ക് ...

കിച്ചു : ആ യൂട്യൂബിൽ എങ്ങാനും തപ്പിനോക്ക് കിട്ടും..

ലീല : എന്താ...

കിച്ചു : അല്ല ഏത് കരിക്ക് വെട്ടണം നോക്കിയതാ..😌

കിച്ചു നിലത്ത് വീണ് കിടന്ന കുലയിൽ നിന്നും ഒരു കരിക്ക് വെട്ടി അച്ചുവിന് നേരെ നീട്ടി..!

അച്ചു : ഇത് അല്ല അത് മതി..☺️

അച്ചു കിച്ചു നീട്ടിയ കരിക്ക് വേണ്ട പകരം വേറെ ഒരു കരിക്കിലേക്ക് ചൂണ്ടിക്കൊണ്ട് അത് മതിയെന്ന് പറഞ്ഞു..!

ബിന്ദു : എല്ലാത്തിലും ഒരേ വെള്ളം

💬 Comments

View all comments