Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
നടന്നു..! ഡൈനിങ് ടേബിളിന് ചുറ്റും ചരിത്രത്തിൽ രേഖപ്പെടുത്താത്ത വണ്ണത്തിൽ വട്ടമേശ സമ്മേളനം നടക്കുവായിരുന്നു..! സംസാര വിഷയം വച്ച് ശോഭമ്മ ആയിരിക്കും സഭാധ്യക്ഷൻ..! ശോഭമ്മയക്ക് പുറമെ കല്ലു , അച്ചു പിന്നെ ശോഭമ്മയുടെ ബന്ധുക്കൾ എന്നിവരും സഭയുടെ ഭാഗമായി..!
നീരജിന് കണ്ടപ്പോ ശോഭമ്മ ചർച്ചയിൽ നിന്നും പിൻവലിഞ്ഞു..!
ശോഭമ്മ : എന്താടാ...👀
നീരജിന് കണ്ടപ്പോ ഇപ്പോഴത്തെയും പോലെ ശോഭമ്മ ചോദിച്ചു..!
നീരജ് : നാളെ രാവിലെ ഞാൻ ഒന്ന് അമ്പലത്തിൽ പൊക്കോട്ടെ..എന്ന് ചോദിക്കാൻ വന്നതായിരുന്നു..!😁
ശോഭമ്മ : എന്താണ് അമ്പലത്തിലേക്കൊക്കെ...
നീരജ് : ഏയ്... ഒന്നൂല്ല ..വെറുതെ..!
ശോഭമ്മ : അങ്ങനെ വെറുതെ നി അമ്പലത്തിലേക്ക് പോവൊ...എന്താണ് കാര്യം പറ..!😼
നീരജ് : ഒന്നൂല്ല നാളെ ചെറുതായിട്ട് ഞാനൊന്ന് ജനിച്ച ദിവസം ആണ്..! അപ്പൊ ഒന്ന് അമ്പലത്തിലേക്ക് പോവ കരുതി..🙂
ശോഭമ്മ : അതുശരി ...എന്നിട്ട് നി ഇപ്പോഴാണാ പറയണേ..! ബിന്ദു ....ദേ നാളെ ഇവൻ്റെ പിറന്നാൽ ആണെന്ന്..😃
ബിന്ദു : ആണോടാ..?
അച്ചു : അപ്പൊ നാളെ കേക്ക് മുറിക്കില്ലേ..!
ശോഭമ്മ : കേക്ക് ഒക്കെ മുറിക്കാ..! നാളെ പായസം വെക്കാ..പിന്നെ എന്താ വേണ്ടേ ...
നീരജ് : ഹേ... ഹേ തൽക്കാലത്തേക്ക് ഒന്നും വേണ്ട..! ജസ്റ്റ് ഒന്ന് അമ്പലത്തിൽ പോവും പ്രാർത്ഥിക്കും തിരികെ വരും..! അത് മതി..
അച്ചു : അത് പറ്റില്ല...കേക്ക് വേണം..
നീരജ് : കേക്ക് വേണ്ട..അങ്ങിനെ ഇപ്പൊ എൻ്റെ പേരും പറഞ്ഞ് നി കേക്ക് തിന്നണ്ട..😁
നീരജ് അച്ചു കേൾക്കാൻ വണ്ണത്തിൽ പറഞ്ഞു..! ഒപ്പം കണ്ണുരുട്ടി പേടിപ്പിക്കാനും നീരജ് ഒരു ശ്രമം
💬 Comments
View all comments