0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.6K

ഓടി കൊണ്ടിരുന്നു..! എന്തായാലും ലജ്ജാവഹം..🙌

നീരജ് ബൈക്കിൽ കയറി അപ്പോഴാണ് കൃഷ്ണ പടി ഇറങ്ങി വരുന്നത് നീരജ് കണ്ടത്..! കൃഷ്ണയുടെ കയ്യിലെ പാത്രം കണ്ടപ്പോഴാണ് നീരജ് രണ്ട് പാത്രം കൊണ്ട് വന്ന കാര്യം ഓർത്തത്..! കൃഷ്ണ നീരജിൻ്റെ കയ്യിൽ പാത്രം കൊടുത്തു..! അവളൊന്നും മിണ്ടിയില്ല..

നീരജ് : കൃഷ്ണ...സോറി ..😳

നീരജ് സോറി പറഞ്ഞതും ഇടി വെട്ടേറ്റത് പോലെ കൃഷ്ണ നീരജിൻ്റെ കവിളിൽ ചുംബിച്ചു..! ശേഷം കൃഷ്ണ പെട്ടെന്ന് തിരിഞ്ഞ് നടന്നു..! ഉമ്മ കിട്ടിയ ഹാങ്ങോവറിൽ നീരജ് കൃഷ്ണയെ തന്നെ നോക്കി..! ഈയൊരു ട്വിസ്റ്റ് നീരജ് പോയിട്ട് ഞാൻ പോലും പ്രതീക്ഷിച്ചില്ല..!🙌

തിരിച്ച് പടികൾ കയറുന്നതിന് ഇടയിൽ കൃഷ്ണ വീണ്ടും നീരജിന് തിരിഞ്ഞ് നോക്കി..! നീരജ് ആകെ റേഞ്ച് പോയവനെപ്പോലെ വണ്ടറടിച്ച് നിന്നു..!

കൃഷ്ണ : 😉

കൃഷ്ണ ചിരിച്ചുകൊണ്ട് നീരജിന് നോക്കി രണ്ട് കണ്ണും അടച്ചു കാണിച്ചു...! പോയ ജീവൻ വെൻ്റിലേറ്ററിൽ വച്ച് തിരിച്ച് കിട്ടിയത് പോലെ നീരജ് അത്ഭുതത്തോടെ കൃഷ്ണയെ നോക്കി..!

>>>7:00

ആദ്യമായിട്ട് ഒരു പെണ്ണിൻ്റെ കയ്യിൽ നിന്ന് ഉമ്മ കിട്ടിയ ആഹ്ലാദത്തിൽ നീരജ് തിരിച്ച് വന്നത് ബൈക്കും കൊണ്ട് പറന്നായിരുന്നു..!

നീരജ് : ചേച്ചിയെ പാൽ..😁

നീരജ് ഒരു നൂറ് വാട്ട്ൻ്റെ ചിരി ചിരിച്ചുകൊണ്ട് ബിന്ദു ചേച്ചിടെ നേരെ പാൽ നീട്ടി..!

ബിന്ദു : ഡാ...ഡ്രസ്സ് നന്നായിട്ടുണ്ടെ...👌

നീരജ് : ഈ ഷർട്ടന്നെയല്ലെ പോവുമ്പോഴും ഇട്ടത്..!🙄

ബിന്ദു : പക്ഷേ , ഈ മുണ്ട് കൂടിയപ്പോഴാ ആ ചന്തം അങ്ങോട്ട് വന്നത്..! ഇപ്പൊ നിന്നെ കാണാൻ നല്ല ഭംഗി ഉണ്ട് ,

💬 Comments

View all comments