0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.6K

കിസ്സ് മുഖത്തടിച്ചത് കൊണ്ടാണോ എന്തോ ലീല ചുവട്ടിലേക്ക് നോക്കിയതും അവളെ നോക്കുന്ന നീരജിന് കണ്ടത്..!

നീരജ് : ഈ ശവത്തിനെ ആണോ പിറന്നാളായിട്ട് കണ്ടത്..! ഇന്നത്തെ ഒരു മൂഡങ്ങ് പോയി കിട്ടി..🙂

നീരജ് ബൈക്കിൽ കയറി തിരിച്ച് അമ്പലത്തിലേക്ക് വിട്ടു..! പോവുന്ന വഴിയിൽ കിച്ചുനെയും പിടിച്ച് വണ്ടിയിൽ വലിച്ച് കേറ്റി..!

>>>8:00

ഏഴുമണിക്ക് പാല് വാങ്ങിക്കൊടുത്ത് അമ്പലത്തിലെത്തിയിട്ട് ഒരു മണിക്കൂർ പിന്നിടുന്നു..! ഇത്ര നേരമായിട്ടും കൃഷ്ണയും ദേവി ചേച്ചിയും വരാത്തത് കൊണ്ട് അമ്പലത്തിന് മുന്നിലെ ആൽത്തറയിൽ വെയിറ്റ് ചെയ്ത് ഇരിക്കുവായിരുന്നു നീരജും കിച്ചുവും..! ആൽമരത്തിൻ്റെ ചുവട്ടിലെ തണലും കുളിർത്ത കാറ്റും ആൽമരത്തറയും എല്ലാംകൊണ്ടും ഭയങ്കര പോസിറ്റീവ് വൈബ്..🤞..! സമാധാനമാണ് ജീവിതത്തിൽ വേണ്ടതെന്ന് പറയും , ഈയൊരു സമാധാനം ലോകത്തിൻ്റെ ഏത് കോണിൽ പോയാലും കിട്ടുന്നു തോന്നണില്ല ..! അത് നൂറു ശതമാനം ഉറപ്പാണ്..☮

ഇടയ്ക്ക് അമ്പലത്തിൽ നിന്നുമുള്ള മണിയടിയുടെ ഒച്ച ഉയർന്ന് കേട്ടു..! വീശുന്ന കാറ്റിൽ എവിടെയും ചന്ദനത്തിൻ്റെയും കർപ്പൂരത്തിൻ്റെയും മനം മയക്കുന്ന സുഗന്ധം തിങ്ങി നിറഞ്ഞു..! കാറ്റേറ്റ് ആലിലകൾ തുള്ളി വിറച്ചു.., ആൽകൊമ്പിലെ കാക്ക കരഞ്ഞു..!

കിച്ചു : എന്തോരം നേരായി അണ്ണാ..ഈ ഇരുപ്പ് തുടങ്ങിയിട്ട്..😕

കിച്ചു തലമാന്തിക്കൊണ്ട് നീരജിനോടായി പറഞ്ഞു..!

നീരജ് : ഒന്ന് വെയിറ്റ് ചെയ്യടാ..! അവളൊന്നു വന്നോട്ടെ..🤗

കിച്ചു : ഇങ്ങനെ ആണേൽ നടയടച്ച് പൂജാരി പോയാലും അവര് വരുന്നു തോന്നണില്ല..😕

നീരജ് : ഒന്ന് അടങ്ങടാ..! 😅

കിച്ചു : ഏത് നേരത്താണവോ..നിങ്ങടെ ഒപ്പം അമ്പലത്തിൽ വരാൻ തോന്നിയത്😐

നീരജ് : നല്ലൊരു ദിവസായിട്ട് നി പ്രകല്ലെ മലരാ..! നിനക്ക്

💬 Comments

View all comments