Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
ഓറഞ്ച് കരയും..!
ആ ഒരു ലുക്കിൽ കൃഷ്ണയെ കണ്ടപ്പോ നീരജിന് ഒരായിരം പേര് ചേർന്ന് " രംഗവിഹാര " പാടിയ അനുഭൂതിയായിരുന്നു..! അമ്പലക്കുളത്തിന് മുകളിലൂടെ ഒരുകൂട്ടം അമ്പലപ്രാവുകൾ വട്ടമിട്ട് പറന്നു പോയി..! ചന്ദനത്തിൻ്റെയും കർപ്പൂരത്തിൻ്റെയും സുഗന്ധം കൃഷ്ണയിൽ അലിഞ്ഞ് ചേർന്നത് പോലെ..! നീരജ് കൃഷ്ണയുടെ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കി നിന്നു..! കൃഷ്ണയും ദേവി ചേച്ചിയും നീരജിൻ്റെയും കിച്ചുവിൻ്റെയും അടുത്തേക്ക് നടന്നടുത്തു..! നടത്തത്തിനിടയിൽ ദേവി ചേച്ചി ഒരു സ്വകാര്യം കണക്കെ കൃഷ്ണയുടെ ചെവിയിൽ എന്തോ പറഞ്ഞു..! അതിൻ്റെ പ്രതികരണം എന്നോണം കൃഷ്ണ കൈകൊണ്ട് വാ പൊത്തിപ്പിടിച്ച് ചിരിച്ചു..! കൃഷ്ണയും ദേവി ചേച്ചിയും ആൽത്തറയുടെ അടുത്തേക്ക് നടന്നടുത്തു..!
ദേവി : ഇങ്ങനെ വാ പൊളിച്ച് നോക്കിയ ...നിൻ്റെ പേരിൽ കേസ് കൊടുക്കും ടാ..😅
ദേവി ചേച്ചിയുടെ ആ പറച്ചലിൽ നീരജിൻ്റെ ഇല്ലാത്ത മാനം കപ്പല് കയറി..!
ദേവി : വേറെ ഒന്നും ഇല്ലെങ്കിൽ എന്ന പിന്നെ തൊഴുതാലോ..👀
കിച്ചു : വാ...ചേച്ചിയെ കാത്ത് നിന്നതാ..😁
ദേവി : നീയേതാ..?👀
കിച്ചു : ഞാന്...ഞാൻ കിച്ചു..! നീരജ് ഏട്ടൻ്റെ ഒപ്പം വന്നതാ..🙂
ദേവി : എന്നാ കിച്ചു വാ..! തൊഴുതാം🤗
കാപ്പടേക്ക് കപ്പലോട്ടിച്ച് കയറ്റിയ പറങ്കി വാസ്കോയുടെ ആർജവത്തോടെ കിച്ചു നടന്നു..! അല്ലെങ്കിലും കിച്ചുവിന്റെ ചാട്ടം എങ്ങോട്ടാണെന്ന് നമുക്കറിയാലോ..! കിച്ചുവും ദേവി ചേച്ചിയും മുന്നിൽ നടന്നപ്പോ നീരജും കൃഷ്ണയും പിന്നാലെ ആണ് വന്നത്..! അമ്പല മുറ്റത്തെ മണൽ തരികളേ ചവിട്ടി മെതിച്ച് കൊണ്ട് നീരജും കൃഷ്ണയും ചെറു വിരൽ പിടിച്ച് നടന്നു..! നടത്തിൻറെ ഇടയിൽ അവർ പരസ്പരം കൈകൾ ആട്ടി..!
വഴിപ്പാടുകൾ
💬 Comments
View all comments