Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
കഴിച്ചപ്പോഴും പ്രതിഷ്ഠക്ക് മുന്നിൽ നിന്ന് പ്രാർത്ഥിച്ചപ്പോഴും..നീരജിൻ്റെയും കൃഷ്ണയുടെയും പ്രാർഥനകൾ പരസ്പരം ഇഴപിരിയാതെ ഒന്നായി ഭഗവാൻ്റെ കാതുകളിൽ എത്തണമേ എന്നായിരുന്നു എൻ്റെ ഒരു പ്രാർത്ഥന..! എത്തിയാൽ മാത്രം പോര അതിന് ഒരു കുറവും വരുത്താതെ നടക്കാനും മൂപ്പര് അനുഗ്രഹിക്കണം എന്നത് നീരജിൻ്റെ മാത്രം ആഗ്രഹമായിരുന്നില്ല കൃഷ്ണയുടെയും ദേവിയുടെയും കൂടിയായിരുന്നു..! കിച്ചു ഒഴികെ ബാക്കിയുള്ളവർ എല്ലാം പ്രാർത്ഥിച്ചത് ഭഗവാൻ കേട്ട് കാണുമെന്ന് തോന്നുന്നു..! അല്ലെങ്കിലും കിച്ചുവിൻ്റെ പ്രാർഥനയും നോട്ടവും അപ്പുറത്ത് നിന്ന് പ്രാർത്ഥിക്കുന്ന ദേവി ചേച്ചിയുടെ മേലെ ആയിരുന്നു..😌
പ്രാർഥനയും പ്രാരാബ്ധങ്ങളും കഴിഞ്ഞ് പ്രസാദവും വാങ്ങി ഇറങ്ങിയപ്പോ വാഴയില ചീന്തിലെ ചന്ദനം കൃഷ്ണ നീരജിൻ്റെ നെറ്റിയിൽ തൊട്ട് കൊടുത്തു..! പ്രദിക്ഷണവും മറ്റ് ചുറ്റലും കഴിഞ്ഞ് നീരജും കൃഷ്ണയും അമ്പലത്തിന് ചുറ്റുമുള്ള നടവഴിയിലൂടെ നടന്നു..! അപ്പോഴും രണ്ടാളുടേയും ചെറുവിരലുകൾ തമ്മിൽ കിന്നാരം പറഞ്ഞു..! ഒരിക്കലും ഒരുകാലത്തും പിടിവിടാതെ ഇത് അങ്ങനെത്തന്നെ തുടരണമെ ഭഗവാനെ പറഞ്ഞ് നടക്കുമ്പോഴാണ്...! തന്നെ തന്നെ നോക്കുന്ന കണ്ടു മറക്കാത്ത മുഖങ്ങള് , ശത്രു സൈന്യത്തെ നോക്കുന്നത് പോലെ എല്ലാവരും കൂടി നീരജിൻ്റെ നേർക്ക് കണ്ണ് പായിച്ചു..! ഇതൊന്നും അറിയാതെ നടക്കുവാണ് കൃഷ്ണ..!
കിച്ചു : അണ്ണാ..അത് നിങ്ങടെ മൊതലാളിന് പോലെ ഇല്ലേ..👀
കിച്ചു പറഞ്ഞുകൊണ്ട് നീരജിന് നോക്കി..! അപ്പോഴാണ് കൃഷ്ണ അങ്ങോട്ടേക്ക് നോക്കുന്നത്..! നീരജിൻ്റെ മുഖഭാവം കണ്ടതും കൃഷ്ണ അവൻ്റെ കയ്യിൽ നിന്നും വിരലുകളെ വേർപെടുത്തി..!
ദേവി : അവര് കണ്ട എന്തേലും കുഴപ്പം ഉണ്ടോ..👀
കിച്ചു : മോനെ പോലെയാ അവർക്ക് ഇങ്ങേര്..അപ്പൊ ഒരു വീട്ടുകാരുടെ അവകാശം അവർ കാണിക്കുവായിരിക്കും..! എന്തായാലും ഓൾ ദി ബെസ്റ്റ്
💬 Comments
View all comments