Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
ആടാ...😏..! അകലത്തെ ബന്ധുനേക്കാൾ അയലത്തെ ശത്രു നല്ലത് എന്നൊരു ചൊല്ലുണ്ട്..!
നീരജ് : (അതിന്..! )
നീരജ് ബിന്ദു ചേച്ചിയെ നോക്കി..! ചേച്ചിയുടെ മുഖത്തും സീരിയസ്നെസ് ഭാവം..
നീരജ് : നട അടയ്ക്കുന്നതിന് മുൻപേ പൊക്കോ ഇല്ലേ പ്രാർത്ഥിക്കാൻ പറ്റില്ല..🤗
നീരജ് ഒരു പൊട്ട ചിരി ചിരിച്ചോണ്ട് ബിന്ദു ചേച്ചിയോട് പറഞ്ഞു..! ചേച്ചിയുടെ മുഖം തൊട്ട് ഈ നിക്കണ കുരിപ്പ് അച്ചുവിൻ്റെ മുഖം വരെ എനിക്കുള്ള പണിയുടെ സൂചനകൾ നൽകി കൊണ്ടേ ഇരുന്നു..! ഒരു പക്ഷെ ...ചിലപ്പോ ജനിച്ച ദിവസം തന്നെ മരിച്ച വ്യക്തികളുടെ കൂട്ടത്തിൽ ഞാനും ഇനി പങ്ക് ചേരുണ്ടി വരും..😕
>>>10:30
അമ്പലത്തിലൊക്കെ പോയിട്ട് നീരജ് തിരിച്ചെത്തിയപ്പോ ഏതാണ്ട് പത്തര കഴിഞ്ഞിരുന്നു..! നീരജ് ബൈക്ക് പതിവ് പോലെ കാർ പോർച്ചിലേക്ക് കയറ്റി നിറുത്തി..!
നീരജ് : ഇനി ശോഭമ്മയെയും ബിന്ദു ചേച്ചിയെയും എന്ത് പറഞ്ഞ് മനസ്സിലാക്കും , ഇങ്ങനെ ഫേസ് ചെയ്യും..🙂
നീരജ് സ്വയം മനസിൽ പറഞ്ഞു..!
നീരജ് : ഹാ... വരണടത്ത് വെച്ച് കാണാ..😐
നീരജ് അവനെ സ്വയം മോട്ടീവ് ആക്കിക്കൊണ്ട് ബൈക്കിൽ നിന്നും ഇറങ്ങി..! എന്നിട്ട് നേരെ കോട്ടേഴ്സിലേക്ക് ചെന്ന് കോസ്റ്റ്യും മാറ്റി.., ഒരു ബനിയനും പണിയെടുക്കാനുള്ള ഒരു കംഫർട്ടിനെ ഷോർട്ടസും എടുത്തിട്ടു..! നീരജ് ഗാർഡനിലെ ചെടികളുടെ വളർന്ന കൊമ്പ് കട്ട് ചെയ്യാനുള്ള പദ്ധതിയിലേക്ക് തിരിഞ്ഞു..! അപ്പോഴാണ് അച്ചുവിൻ്റെ ഉറക്കെയുള്ള ശബ്ദം നീരജ് കേട്ടത്..!
നീരജ് : അയ്യോ...! ഈ കുരിപ്പിനെ സ്കൂളിൽ കൊണ്ടക്കണായിരുന്നല്ലൊ..😐
നീരജ് സ്വയം പറഞ്ഞു കൊണ്ട് തലയ്ക്ക് കൈവച്ചു..! അച്ചുവിന് സ്കൂളിൽ കൊണ്ടാക്കുന്നതും അതുപോലെ വിളിക്കാൻ പോകുന്നതുമായ
💬 Comments
View all comments