Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
തേങ്ങ മുഴുവൻ വെയില് കൊണ്ട് പോവത്തേയുള്ളൂ..! പിന്നെങ്ങിനെ കൂട്ടിയിട്ട വല്ല പാമ്പോ മറ്റോ കയറും..😼
ശോഭമ്മ : വെയിറ്റ് ഉണ്ടേൽ രണ്ടാളും കൂടി പിടിച്ചോണ്ട് വെക്ക്..😌
ബെഞ്ചിലിരുന്ന് നാരങ്ങ വെള്ളവും കുടിച്ചൊണ്ടിരുന്ന ശോഭമ്മ അഭിപ്രായം പറഞ്ഞു..!
നീരജ് : ആഹ്..തിരുമേനി ഇവിടുണ്ടായിരുന്നു..😌
ശോഭമ്മ : ഉവ്വ്..! ഇവിടെ അല്ലാതെ പിന്നെ നോം എങ്ങോട്ട് പോവാൻ..😅
നീരജ് : വേറൊന്നുമല്ല അടിയൻ മുഖം കാണിക്കാൻ വന്നപ്പോ കണ്ടില്ല..😌
ശോഭമ്മ : കാണില്ല..! നോം ഒരു ചെറു നിദ്രയിലായിരുന്നു..😅
നീരജ് : ഉവ്വോ...! എന്താണാവോ നേരം തെറ്റിയൊരു ഉറക്കം..! അവിടന്ന് പടം ആവാനായൊ😌
ശോഭമ്മ : ഡാ...ഡാ അങ്ങനെ പെട്ടെന്നൊന്നും ഞാൻ ചാവില്ല..! എൻ്റെ ജാതകത്തിൽ തൊണ്ണൂറു വരെ ഞാൻ ജീവിക്കുന്ന...
നീരജ് : ആർ യു ഷുവർ ബേബി...😈
അവിടെയുണ്ടായിരുന്ന വാ കത്തി കയ്യിൽ പിടിച്ച് മൂർച്ച നോക്കിക്കൊണ്ട് നീരജ് പറഞ്ഞു..!
ശോഭമ്മ : 🤐
ബിന്ദു : ഡാ...ഇത് വന്ന് പിടിച്ചേ..! ഇത് കഴിഞ്ഞിട്ട് വേണം അടുത്ത പണി ചെയ്യാനെനിക്ക്..😐
നീരജ് : ശോഭമ്മേ ...നമുക്കിതക്കൊ വല്ല തമിഴന്മാർക്കും കൊടുത്ത് കാശ് വാങ്ങിയാലോ..😌
നിറച്ച് വച്ചിരുന്ന തേങ്ങ ചാക്കുകളെ നോക്കി നീരജ് പറഞ്ഞു..!
ശോഭമ്മ : ഓ..വേണ്ടടാ ..! അതവർക്കൊരു ബുദ്ധിമുട്ടാവും..😌😅
നീരജ് : 😐
നീരജ് ഒറ്റയ്ക്ക് ഓരോ ചാക്ക് വീതം എടുത്ത് ചായപ്പിൽ കൊണ്ട് വെക്കാൻ തുടങ്ങി..! ഇടയ്ക്ക് ബിന്ദു ചേച്ചിയെ വെറുതെ നിർത്തണ്ട കരുതി ചേച്ചിയെയും കൊണ്ടും ചാക്ക് പിടിപ്പിച്ചു..! അങ്ങനെ തേങ്ങ മുഴുവൻ ചായപ്പിൽ കേറ്റി തിരിച്ചിറങ്ങിയപ്പോ..നീരജ് ഒരു വകയായി..! വിയർത്ത്
💬 Comments
View all comments