Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
}
നീരജ് : { അത് പിന്നെ...എല്ലാത്തിനും അതിൻ്റേതായ സമയം ഉണ്ടെടാ ദാസാ എന്നാണല്ലോ..😅..! ചിലപ്പോ ഇപ്പോഴായിരിക്കും നമ്മടെ സമയം തെളിഞ്ഞത്..}
കൃഷ്ണ : { അത് ശരിയാ..! പിന്നെ വീട്ടിൽ ആരൊക്കെ ഉണ്ട്..? 🤗 }
ഒരു കുശലാന്വേഷണം പോലെ കൃഷ്ണ ചോദിച്ചു..!
നീരജ് : { വീട്ടില് അച്ഛനും അമ്മയും പിന്നെ ഞാൻ ഒറ്റ മോനാണ്..🤗 ! അവിടെയൊ..}
കൃഷ്ണ : { ഇവിടെ ഞാൻ നാലാമത്തെ കിട്ടിയാ..! എനിക്ക് മൂത്തതായിട്ട് മൂന്ന് ഏട്ടന്മാർ ഉണ്ട്..☺️..! പിന്നെ അമ്മ അച്ചൻ ഏടത്തി പിള്ളേര് അങ്ങനെ കുറച്ച് പേരുണ്ട് വീട്ടില്..}
നീരജ് : { ഏട്ടന്മാരുടെ കയ്യിൽ നിന്നും ഞാൻ ഇടികൊള്ളേണ്ടി വരോ..😌}
കൃഷ്ണ : { ആളുടെ കയ്യിലിരിപ്പ് ശരിയല്ലെങ്കിൽ ചിലപ്പോ ഇടി കൊള്ളേണ്ടി വരും..😅 }
കൃഷ്ണയുടെ മെസ്സേജ് വായിച്ചിട്ട് നീരജ് ഫോൺ സ്ക്രീനിൽ നോക്കി ചിരിച്ചു..! ഇടയ്ക്കെപ്പോഴോ കണ്ണൊന്നു ചുറ്റുപാടിലേക്ക് പാളിയപ്പോ..നീരജിൻ്റെ ചിരിക്കണ്ട് കയ്യും കെട്ടി ചൂഴ്ന്ന് നോക്കുന്ന അച്ചുവിന് കണ്ടു..!
നീരജ് : എന്താടീ...നോക്കണേ..😤
അച്ചുവിൻ്റെ നോട്ടം കണ്ട് ഒരു തമാശരൂപത്തിൽ നീരജ് പറഞ്ഞു..!
അച്ചു : ഞാൻ നോക്കും നിനക്കെന്താടാ..😏
ഇനിയവിടെ ഇരുന്ന അച്ചു ചിലപ്പോ എടുത്തിട്ട് അലക്കും എന്ന് കരുതി നീരജ് പുറത്തേക്ക് പോയി..! ഏതാണ്ട് ആറുമണിക്ക് തുടങ്ങിയ ചാറ്റിങ് അവസാനിച്ചത് എട്ടേ മുക്കാലായപ്പോഴാണ്..!
കൃഷ്ണ : { കഴിക്കണം...! ഇയാള് കഴിച്ചോ..🤗}
നീരജ് : { സമയമായിട്ടില്ല..കഴിക്കണം..! പിന്നെ എന്നെ പേര് വിളിച്ചാ മതി അതാവുമ്പോ ഈ ഗ്യാപ്പ് ഫീൽ ചെയ്യില്ല..🤗}
കൃഷ്ണ : { ആയിക്കോട്ടെ..ഇനി പേരെ വിളിക്കൂ..! 😌 }
നീരജ് : { നാളെ എന്താ പരിപാടി...! രാവിലെ അല്ലെ ഇനി കാണാൻ പറ്റു..😌 }
കൃഷ്ണ : { നാളെ...കാണാൻ പറ്റുന്നു തോന്നണില്ല..! നാളെ ഒന്ന് ടൗൺ വരെ പോണം..കുറച്ച് ചാർട്ടും ബുക്ക്സും വാങ്ങാനുണ്ട്..🤗..! }
നീരജ് : { അത് മെല്ലെ അല്ലെ പോകു..! രാവിലെ സൊസൈറ്റിയിൽ വരുമ്പോ കാണാലോ.., രാവിലെ വരില്ലേ...🙂 }
കൃഷ്ണ : { ഡെയിലി
💬 Comments
View all comments