Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
മുകളിലെ ബട്ടൺ ഇട്ട് കൊണ്ട് പോണ്ടാ പറഞ്ഞു..!
നീരജ് : പോട്ടെ...പോട്ടെ..!പോയിട്ട് വേണം ഈ പാല് കുറെയെണ്ണത്തിൻ്റെ തൊള്ളായിൽ ഒഴിച്ച് കൊടുക്കാൻ..! 😅
നീരജ് കൃഷ്ണയെ വിട്ട് സൊസൈറ്റിയുടെ പിന്നിലെ വാതിലിൻ്റെ അടുത്തേക്ക് നടന്നു..! പെട്ടെന്നുണ്ടായ എന്തോ ഒരു ഉപ്രേരണയിൽ നീരജ് കൃഷ്ണയുടെ അടുത്തേക്ക് തിരികെ ചെന്നു..!
കൃഷ്ണ എന്താണെന്ന് രീതിയിൽ അവനെ നോക്കി..👀
നീരജ് : അതേ...ഒരു ഉമ്മ കിട്ടാൻ വല്ല വഴിയും ഉണ്ടോ 👀. ..! തരില്ലല്ലെ...ശെരി വേണ്ട
നീരജ് ഒരു താളവട്ടം സ്റ്റൈലിൽ മോഹൻലാൽ ചോദിക്കുമ്പോലെ കൃഷ്ണയോട് ചോദിച്ചു..! അന്ന് സോമൻ്റെ അതേ മാനറിസ്മായിരുന്നു കൃഷ്ണയിലും അപ്പോഴുണ്ടായിരുന്നത്..!
പാല് വാങ്ങി വന്ന് പതിവ് പോലെ നീരജ് അച്ചുവിന് സ്കൂളിൽ കൊണ്ടാക്കി തിരികെ വന്നു..! അന്ന് പകൽ അത്യാവശ്യം നല്ല രീതിക്ക് തന്നെ പണിയുണ്ടായിരുന്നു..! അതുകൊണ്ട് തന്നെ നടുനിവർത്താൻ സ്വന്തമായി സമയം കണ്ടെത്തേണ്ടി വന്നു..! ഇടയ്ക്കെപ്പോഴോ റെസ്റ്റ് എടുക്കുമ്പോ വീടിൻ്റെ പല ഭാഗത്ത് നിന്നും ആളെ നോക്കി ദഹിപ്പിക്കുന്ന രീതിയിലുള്ള കഴുകൻ നോട്ടങ്ങൾ വന്നു..! ഇതിൻ്റെ എല്ലാം ഇടയിൽ കൃഷ്ണ മെസ്സേജ് അയച്ചു..! അവള് കോളേജിൽ പോയിരിക്കുവാണെന്നും വൈകീട്ട് ടൗണിലേക്ക് വരണമെന്നുമായിരുന്നു പ്രധാനമായും പറഞ്ഞത്..! എന്താ ചോദിച്ചപ്പോ അവൾക്ക് എന്തോ വാങ്ങാൻ ഉണ്ടത്രേ...അതോണ്ട് തന്നെ കോളേജ് വിട്ട് ടൗൺ എത്തുമ്പോഴേക്കും നീരജവിടെ എത്താമെന്ന് അവൾക്ക് ഉറപ്പും നൽകി..!
>>>17 : 18
അച്ചുവിന് സ്കൂളിൽ പോയി വിളിക്കാനുള്ളത് കൊണ്ട് നീരജ് കുറച്ച് വൈകി ..! അതോണ്ട് തന്നെ നീരജ് ബൈക്ക് പരമാവതി വേഗത്തിൽ ശ്രദ്ധയോടെ ഓടിച്ചു..! ടൗണിൽ എത്തിയപ്പോ നീരജ് പതിവ് പോലെ കൃഷ്ണയ്ക്ക്
💬 Comments
View all comments