0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.6K

ഒന്ന് മിസ്ഡ് കോൾ ചെയ്തു..! ശേഷം ടെക്സ്റ്റ് ചെയ്ത് എവിടെ ആണെന്ന് ചോദിച്ചു..! അതിന് മറുപടിയായി കൃഷ്ണ ടൗണിൻ്റെ അടുത്തുള്ള ടെക്സ്റ്റൈസിൽ ഉണ്ടെന്ന് പറഞ്ഞു..! നീരജ് കൃഷ്ണ പറഞ്ഞ സ്ഥലത്തേക്ക് വണ്ടി വിട്ടു..! ബൈക്ക് നിറുത്തി കടയിലേക്ക് നടക്കുമ്പോ മുഖവും വീർപ്പിച്ചു നിൽക്കുന്നുണ്ടായിരുന്നു കൃഷ്ണ അവിടെ...!

നീരജ് : 😁

കൃഷ്ണ ദേഷ്യത്തിലാണെന്ന് അറിഞ്ഞിട്ടും നീരജ് ചിരിച്ചു കൊണ്ട് കൃഷ്ണയുടെ അടുത്തേക്ക് നടന്നു..! കൃഷ്ണ അവളുടെ കൈയിൽ തൊട്ട് കൊണ്ട് സമയം എത്രയായി എന്നറിയോ എന്ന രീതിയിൽ നീരജിനോട് ചോദിച്ചു..!

നീരജ് : സോറി ടാ...! അച്ചുവിന് സ്കൂളിൽ നിന്ന് കൂട്ടി കൊണ്ട് വരാൻ ഉണ്ടായിരുന്നു അതാ വൈകിയേ...! 🤗

നീരജ് ചിരിച്ചുകൊണ്ട് കൃഷ്ണയോട് പറഞ്ഞു..! കൃഷ്ണ നീരജിൻ്റെ വയറ്റിലേക്ക് കൈമുട്ട് കൊണ്ട് ഒരു കുത്തും കൊടുത്ത് കടയുടെ ഉള്ളിലേക്ക് നടന്നു..! സംഗതി ചെറിയ കുത്താണെങ്കിലും നീരജിൻ്റെ കണ്ണിൽ കൂടി പൊന്നീച്ച പറന്നു..! ഷോപ്പിൻ്റെ ഉള്ളിൽ പല ഭാഗത്തും അൻപത് ശതമാനം ഓഫർ എഴുപത് ശതമാനം ഓഫർ എന്നൊക്കെ പറഞ്ഞ് കുറെ ബോർഡ് ഉണ്ടായിരുന്നു..പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ കൃഷ്ണ നേരെ അകത്തേക്ക് നടന്നു..

.

.

.

.

.

ട്രയല് റൂമിൽ നിന്നും നീരജ് പുറത്തേക്കിറങ്ങി..!

നീരജ് : എങ്ങിനെ ഉണ്ട് കൊള്ളാവോ..👀😊

കൃഷ്ണ വാങ്ങിക്കൊടുത്ത പുതിയ ഷർട്ട് ഇട്ടുകൊണ്ട് നീരജ് ചോദിച്ചു..!

കൃഷ്ണ : 👌😍

കൃഷ്ണ കൊള്ളാമെന്ന് കൈകൊണ്ട് കാണിച്ചു..!

നീരജ് : എനിക്കും തോന്നി ഈ കളർ എനിക്ക് നന്നായിട്ടുണ്ടല്ലെ..😃

കൃഷ്ണ അവളുടെ സെലക്ഷൻ അല്ലെ മോശം ആവില്ലെന്ന് ആക്ഷൻ കാണിച്ചു...

💬 Comments

View all comments