0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.6K

നീരജ് : എൻ്റെ സെലക്ഷനും വലിയ മോശം അല്ല..! അല്ലെങ്കിൽ തേടി പിടിച്ച് നിൻ്റെ പിന്നാലെ വരില്ലായിരുന്നല്ലോ😌

കൃഷ്ണ ചെറുതായി നീരജിന് നോക്കി ചിരിച്ചു..! എന്നിട്ട് അവസാനം എന്നോണം പിന്നെയും നീരജിനോട് ചോദിച്ചു ഇഷ്ടപ്പെട്ടോന്ന്..

നീരജ് : എൻ്റെ ഇഷ്ടം തൽക്കാലം പൊന്ന് മോള് നോക്കണ്ട..! നിൻ്റെ ഗിഫ്റ്റ് അല്ലേ നി പറ എനിക്കിത് മതിയോ എന്ന്...😌

കൃഷ്ണ അവൾക്ക് ആ ഷർട്ട് ഇഷ്ടപ്പെട്ടെന്ന് പറഞ്ഞു..!

നീരജ് : എന്നാ പിന്നെ ഇതന്നെ എടുത്തേക്കാം..! എൻ്റെ പെണ്ണ് എനിക്ക് ആദ്യായി വാങ്ങി തരണതല്ലെ..😌❤️

നീരജ് ഷർട്ട് മാറ്റാനായി പിന്നെയും ട്രയല് റൂമിലേക്ക് കയറാൻ പോയപ്പോ കൃഷ്ണ തടുത്തു..!

നീരജ് : എന്താടീ..👀

കൃഷ്ണ അത് ഊരണ്ടാ എന്ന് കൈകൊണ്ട് കാണിച്ചു..!

നീരജ് : അപ്പൊ പിന്നെ ഇതിട്ടോണ്ട് നടക്കാനോ..👀

കൃഷ്ണ അതേ എന്ന മട്ടിൽ തലയാട്ടി..!

നീരജ് : ശെരി...ശരി നിൻ്റെ ആഗ്രഹം അല്ലേ ഞാനായിട്ട് എന്തിനാ മുടക്കം വരുത്തണേ..😅

കൃഷ്ണ നീരജ് ട്രയല് റൂമിൽ അഴിച്ച് വെച്ച ഷർട്ട് എടുക്കാനായി ചെന്നു..! ട്രയല് റൂമിൽ നീരജ് തൂക്കിയിട്ട ഷർട്ട് ഹാങ്ങറീൽ നിന്നും കൃഷ്ണ എടുത്ത് മടക്കി..! അപ്പോഴാണ് നീരജ് കൃഷ്ണയുടെ പിന്നിലൂടെ വന്നത്..! നീരജ് കൃഷ്ണയുടെ വയറിന് ചുറ്റും കൈകൊണ്ട് വട്ടം പിടിച്ച് അവനിലേക്ക് ചേർത്തു..! കൃഷ്ണയും നീരജും മുൻപിലെ ട്രയല് മിററിൽ നോക്കി നിന്നു..! ആ ഒരു നിമിഷം എന്നും ഓർമിക്കാനായി നീരജ് ഫോൺ ക്യാമറ ഓണാക്കി ഒരു ഫോട്ടോ എടുത്തു..! ഫോട്ടോ എടുത്ത ശേഷം ഫോൺ തിരികെ പാൻ്റ് പോക്കറ്റിലേക്ക് തന്നെ നീരജ്

💬 Comments

View all comments