Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
വെച്ചു..! ആ ഒരു ഉമ്മയിലുണ്ട് നീരജിന് കൃഷ്ണയോടുള്ള ഇഷ്ടവും വിശ്വാസവും കെയറിങ്ങും എല്ലാം..!
നീരജ് : ഇനി ഒന്ന് ചിരിച്ചേ..😉
കൃഷ്ണ : 😁
കൃഷ്ണ അവളുടെ മുപ്പത്തിരണ്ട് പല്ലും കാണിച്ച് നീരജിന് നോക്കി ചിരിച്ചു..! കൃഷ്ണയും നീരജും ഡ്രസ്സുമാറ്റും വാങ്ങി ഷോപ്പിന് പുറത്തേക്ക് ഇറങ്ങി..! കൃഷ്ണയുടെ നിർബന്ധപ്രകാരം അവള് വാങ്ങി തന്ന ഷർട്ട് തന്നെയാണ് നീരജ് ഇട്ടതും..!അതിൻ്റെ ഇടയിൽ പിന്നെയും മറ്റേ വിഡിയോയെ പറ്റിയായി നീരജിൻ്റെ സംസാരം..
നീരജ് : ഇന്നലെ എല്ലാരും കൂടി വട്ടത്തിലിട്ട എന്നോട് ചോദിച്ചത് നീ ആരാണെന്ന്..!
നീരജിൻ്റെ ഒപ്പം ഇന്നലെ കൃഷ്ണയെ അമ്പലത്തിൽ വെച്ച് കണ്ടതും അതുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന ചർച്ചാ സംവാദങ്ങും നീരജ് കൃഷ്ണയോട് പറഞ്ഞു..!
നീരജ് : അതിൻ്റെ ഇടയിൽ കൂടി അച്ചുവിൻ്റെ ഒരു വീഡിയോ പിടുത്തവും..അതും മറ്റവളുടെ ഐഫോണിൽ...! വീഡിയോ ഇന്നലെ ശോഭമ്മ ടിവിയിൽ ഇട്ട് കാണിച്ച് തന്നു..! വീഡിയോ കൊള്ളാം , നമ്മടെ ഒരു അമ്പലം സേവ് ദി ഡേറ്റ് ഷൂട്ട് പോലെ ഉണ്ടായിരുന്നു..!
കൃഷ്ണ നീരജിന് നോക്കി ചിരിച്ചു..!
നീരജ് : നിനക്ക് ചിരിച്ച മതി..! ഇതെല്ലാം നേരിടേണ്ടി വരുന്നതെ ഞാനാ.. ! പിന്നെ കുത്തി കുത്തി ചോദിച്ചപ്പോ എനിക്കറിയില്ല ഫ്രണ്ട് ആണെന്ന് ഞാനങ്ങോട്ട് തള്ളി വിട്ട്😝
അടുത്ത നിമിഷം തന്നെ നീരജിൻ്റെ മസിലുകളിൽ കൃഷ്ണയുടെ നഖം പതിഞ്ഞിറങ്ങി..!
നീരജ് : ഹാവൂ..🥲
നീരജ് കൃഷ്ണയെ നോക്കി
കൃഷ്ണ : ( പറയായിരുന്നില്ലേ സത്യം..)
നീരജ് : നീയെൻ്റെ ആരാണെന്ന് ഞാനിപ്പോ അവരോട് പറഞ്ഞ , പിന്നെ ഞാൻ തീർന്നു..🙂
കൃഷ്ണ
💬 Comments
View all comments