Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
മാറി നിന്ന് ലോകകപ്പ് കാണുന്ന ലാഘവത്തോടെ അടി കണ്ടു..! കൃഷ്ണ കരഞ്ഞ് കൊണ്ട് നീരജിന് പിടിച്ച് മാറ്റാൻ ചെന്നപ്പോ നീരജ് ഉറക്കെ കൃഷ്ണയോട് മാറി നിക്കാനാവശ്യപ്പെട്ടു..! നീരജും സോണിയും നിലത്ത് കിടന്ന് ഉരുണ്ടു.., ദേഹത്തും ശരീരത്തും ചളി പറ്റി പിടിച്ചു..! ഒടുവിൽ ഇടിയുടെ ആഘാതത്തിൽ സോണി നിലത്തേക്ക് കുഴഞ്ഞുപോയി..! നീരജിൻ്റെ ദേഷ്യം പെട്ടെന്ന് തീരുന്ന ഒന്നാലാത്തത് കൊണ്ട് നീരജ് പിന്നെയും സോണിയെ എടുത്തിട്ട് പെരുമാറി..! വീട്ടിൽ വെച്ച് സോണി നീരജിനോട് പറഞ്ഞ ഡയലോഗുകളും ചെയ്ത തെണ്ടി തരവും നീരജിൻ്റെ മനസിൽ തികട്ടി വന്നു..! നീരജ് സോണിയുടെ മുഖത്തേക്ക് ഒരു ഇടി കൂടി കൊടുത്തതും പൊലീസ് വണ്ടി വന്നതും ഒപ്പമായിരുന്നു..! നീരജിന് പൊലീസുകാർ പിന്നിലേക്ക് പിടിച്ച് വലിച്ചു മാറ്റി..! ഒടുവിൽ സോണിയെ ആംബുലൻസിൽ ഹോസ്പിറ്റലിലേക്കും നീരജിന് പൊലീസ് ജീപ്പിൽ സ്റ്റേഷനിലേക്കും കൊണ്ടുപോയി..! കൃഷ്ണ നോക്കി നിൽക്കെ നീരജിന് പൊലീസ് ജീപ്പിൽ കയറ്റി കൊണ്ട് പോകുന്നത് കാണുന്നത് കൃഷ്ണയ്ക്ക് സഹിക്കാൻ പറ്റുന്നതിൻ്റെ അപ്പുറമായിരുന്നു..! ചളി പുരണ്ട താടിയുമായി നീരജ് പൊലീസ് ജീപ്പിനുള്ളിൽ നിന്ന് കുഴപ്പം ഇല്ല തിരികെ വീട്ടിലേക്ക് പൊക്കോളാൻ പറഞ്ഞു..!
>>> 18:21
( പൊലീസ് സ്റ്റേഷൻ )
പോലീസ് സ്റ്റേഷൻ്റെ പുറത്ത് മഴ അത്യാവശ്യം നന്നായി പെയ്യുന്നുണ്ടായിരുന്നു..! മഴയ്ക്ക് പുറമെ നല്ല കാറ്റും ഇടിയും..! നീരജ് സ്റ്റേഷനിലെ ബെഞ്ചിൽ ഇരിക്കുവായിരുന്നു..അപ്പോഴാണ് എസ്ഐ പ്രാന്ത് പിടിച്ചത് പോലെ കയറി വന്നത്..! എസ്ഐ കയറി വന്നതും പാറവ് നിന്ന പോലീസുകാരൻ മുതൽ റൂമിനുള്ളിൽ ഞെളിഞ്ഞിരുന്നവൻ വരെ എഴുന്നേറ്റു..!
എസ്ഐ : എന്താ കേസ്..👀
നീരജിന് രൂക്ഷമായി നോക്കിക്കൊണ്ട് എസ്ഐ പറഞ്ഞു..!
💬 Comments
View all comments